ഹൗസ് ബോട്ട് കത്തിനശിച്ചു
text_fieldsകുട്ടനാട്: യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കത്തിനശിച്ചു. രണ്ട് സഞ്ചാരികളും മൂന്ന് ജീവനക്കാരും ബോട്ടിലുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. കുമരകത്തെ സ്വകാര്യ റിസോർട്ടിൽനിന്നുള്ള ഉത്തരേന്ത്യക്കാരായ രണ്ടു സഞ്ചാരികളും മൂന്നു ജീവനക്കാരുമാണ് ഒറ്റമുറി ഹൗസ് ബോട്ടില്‍ ഉണ്ടായിരുന്നത്.
യാത്രക്കിടെ പുക ഉയരുന്നതുകണ്ട് ബോട്ട് കരക്ക് അടുപ്പിച്ച് ആളുകളെ ഇറക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. കരക്കടുപ്പിച്ച ശേഷമാണ് ബോട്ടിൽ തീ പടർന്നത്.
വിവരമറിഞ്ഞ് പുളിങ്കുന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പുളിങ്കുന്ന് സി.ഐ കെ.ബി. ആനന്ദബാബു പറഞ്ഞു. ആലപ്പുഴയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും ഹൗസ് ബോട്ട് പൂര്‍ണമായും അഗ്നിക്കിരയായി.


