പുകവലി: ഉപദേശിച്ചയാളെ തല്ലി തോട്ടിലിട്ടു
text_fieldsപ്രതീകാത്മക ചിത്രം
കുട്ടനാട് :സുഹൃത്തിന്റെ അനുജൻ സിഗരറ്റ് വലിക്കുന്നത് കണ്ട് ഉപദേശിച്ച യുവാവിനെ ആക്രമിച്ചു. പുളിങ്കുന്ന് അഞ്ചാം വാർഡ് കന്നിട്ടയിൽ ജിനു കൃഷ്ണൻകുട്ടി(30)ക്കാണ് മർദനമേറ്റത്.ജിനുവിന്റെ പരാതിയിൽ കണ്ണാടി സ്വദേശി അർജുൻ(18)നെതിരെ പുളിങ്കുന്ന് പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ട് ഏഴിന് മഠത്തിൽ ക്ഷേത്രത്തിൽനിന്ന് കമ്പിപീടിക ഭാഗത്തേക്ക് പോകും വഴിയുള്ള മാതാമ്മ പാലത്തിലാണ് സംഭവം. ജിനുവിന്റെ സുഹൃത്തിന്റെ അനുജനായ അർജുൻ സിഗരറ്റ് വലിച്ചതു കണ്ട് ഉപദേശിച്ചതാണ് പ്രകോപന കാരണമായതെന്നാണ് കേസ്. ഷർട്ടിന് കുത്തിപ്പിടിച്ച് മുഖത്തും മൂക്കിലും ഇടിച്ച ശേഷം തോട്ടിലേക്ക് തള്ളിയിടുകയായിരുന്നു.


