Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതീക്ഷയുടെ നൂലിഴ...

പ്രതീക്ഷയുടെ നൂലിഴ തീർത്ത് മണ്ണഞ്ചേരി ഖാദി യൂനിറ്റ്

text_fields
bookmark_border
പ്രതീക്ഷയുടെ നൂലിഴ തീർത്ത് മണ്ണഞ്ചേരി ഖാദി യൂനിറ്റ്
cancel
camera_alt

മ​ണ്ണ​ഞ്ചേ​രി ഖാ​ദി യൂ​നി​റ്റ്​

മ​ണ്ണ​ഞ്ചേ​രി: ഒ​രു ഗ്രാ​മ​ത്തി​ന്റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് നൂ​ലി​ഴ​ക​ൾ തീ​ർ​ത്ത്​ ഖാ​ദി യൂ​നി​റ്റ്. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ നേ​തൃ​ത്വ​ത്തി​ൽ ആ​ര്യാ​ട് ഡി​വി​ഷ​നി​ൽ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ 22ാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി കേ​ന്ദ്ര​മാ​ണ് വി​ക​സ​ന​കു​തി​പ്പി​ൽ ഒ​രു​നാ​ടി​ന്‍റെ പ്ര​തീ​ക്ഷ​യാ​വു​ന്ന​ത്. പു​തി​യ നെ​യ്ത്ത് യൂ​നി​റ്റി​ൽ ദി​വ​സം ശ​രാ​ശ​രി 15 മീ​റ്റ​ർ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ളും 192 ക​ഴി നൂ​ലു​മാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്.

ജി​ല്ല ഖാ​ദി സെ​ന്റ​റി​ലേ​ക്ക് ന​ൽ​കു​ന്ന ഇ​വ അ​വി​ടെ നി​ന്ന് വ​സ്ത്ര​ങ്ങ​ളാ​ക്കി മാ​റ്റി വി​ൽ​പ​ന ന​ട​ത്തു​ന്നു​ണ്ട്. ഒ​രു മീ​റ്റ​ർ ഖാ​ദി തു​ണി​ക്ക് 56 രൂ​പ​യാ​ണ് നി​ല​വി​ൽ വി​പ​ണ വി​ല. 40 വ​ർ​ഷം മു​മ്പ് 1985ൽ ​ഒ​രു നൂ​ല്‍നൂ​ല്‍പ്പ് യൂ​നി​റ്റ് മാ​ത്ര​മാ​യാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങി​യ​ത്. 2025 മാ​ര്‍ച്ച് 14നാ​ണ് നെ​യ്ത്ത് യൂ​ണി​റ്റ് കൂ​ടി ആ​രം​ഭി​ച്ച​ത്. നി​ല​വി​ൽ ഒ​രു ഇ​ൻ​സ്‌​ട്ര​ക്ട​ർ, അ​ഞ്ച് നെ​യ്ത്ത് തൊ​ഴി​ലാ​ളി​ക​ൾ, എ​ട്ട് നൂ​ല്‍നൂ​ല്‍പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​ങ്ങ​നെ 14 പേ​ര്‍ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് യൂ​നി​റ്റി​ന്റെ വി​ക​സ​ന പ​ദ്ധ​തി ജി​ല്ല പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​ഴ് ത​റി​ക​ൾ അ​നു​വ​ദി​ക്കു​ക​യും നെ​യ്ത്തു​കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്തു.

ജി​ല്ല​പ​ഞ്ചാ​യ​ത്തി​ന്റെ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വി​ൽ അ​ഞ്ച്​ നൂ​ല്‍നൂ​ല്‍പ്പ് യ​ന്ത്ര​ങ്ങ​ള്‍ ന​ൽ​കി. ര​ണ്ട് യ​ന്ത്ര​ങ്ങ​ള്‍ കൂ​ടി ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​ഞ്ച്​ യ​ന്ത്ര​ങ്ങ​ള്‍ ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 2023-24ൽ ​ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.​റി​യാ​സ് സ​മ​ർ​പ്പി​ച്ച നി​ർ​ദ്ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഖാ​ദി നെ​യ്ത്ത് യൂ​നി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. നി​ല​വി​ലെ നൂ​ല്‍നൂ​ല്‍പ്പ് യ​ന്ത്ര​ങ്ങ​ളെ കൂ​ടാ​തെ പു​തി​യ ത​റി​ക​ളും കൂ​ടി അ​നു​വ​ദി​ച്ച് 50 പേ​ർ​ക്ക് ജോ​ലി ല​ഭി​ക്കു​ന്ന കേ​ന്ദ്ര​മാ​ക്കി സെ​ന്റ​റി​നെ മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത്.

Show Full Article
TAGS:Latest News Alappuzha News Local News KHADI 
News Summary - Mannancheri Khadi Unit, a thread of hope
Next Story