Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2025 6:49 AM GMT Updated On
date_range 18 Dec 2025 6:49 AM GMTസ്കൂളിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം
text_fieldscamera_alt
1. മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ ലാബിന്റെ പൂട്ട് പൊളിച്ച
നിലയിൽ, 2. കെ.ജി വിഭാഗം ടോയ്ലറ്റ് ഉപകരണങ്ങൾ
നശിപ്പിച്ച നിലയിൽ
Listen to this Article
മണ്ണഞ്ചേരി: സ്കൂളിൽ സാമൂഹികവിരുദ്ധ സംഘത്തിന്റെ തുടർച്ചയായ അഴിഞ്ഞാട്ടം. ടോയ്ലറ്റും ഐ.ടി ലാബും ഉപകരണങ്ങളും നശിപ്പിച്ചു. മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലാണ് സംഭവം.
ചൊവ്വാഴ്ച രാവിലെ സ്കൂൾ തുറന്നപ്പോൾ കെ.ജി വിഭാഗം ടോയ്ലറ്റുകൾ പൊളിച്ച നിലയിൽ കണ്ടെത്തി. ശുചീകരണ ഉപകരണങ്ങളും മറ്റു സാമഗ്രികളും പൈപ്പുകളും സംഘം നശിപ്പിച്ചു.
സംഭവത്തിൽ സ്കൂൾ അധികൃതർ മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. ബുധനാഴ്ച രാവിലെ സ്കൂൾ തുറന്നപ്പോൾ അടൽ ടിങ്കറിങ് ഐ.ടി ലാബ് പൂട്ടുപൊളിച്ച് തുറന്ന നിലയിലാണ് കാണപ്പെട്ടത്. പഠനോപകരണങ്ങളും നഷ്ടപ്പെട്ടിട്ടുമുണ്ട്.
Next Story


