ഹോട്ടലിൽ കയറി ജീവനക്കാരനെ ആക്രമിച്ചു
text_fieldsആക്രമണത്തിൽ പരിക്കേറ്റ മൻസൂർ
മണ്ണഞ്ചേരി: ഹോട്ടലിൽ കയറി ജീവനക്കാരനെ ആക്രമിച്ചു. ആര്യാട് ആദിപറമ്പിൽ മൻസൂർ (21) നാണ് ആക്രമണത്തിൽ കഴുത്തിൽ മുറിവേറ്റത്.
അക്രമികൾ തന്റെ ഇടത്തെ കാലിൽ ചവിട്ടുകയും തള്ളിയിടുകയും ചെയ്തതായി മൻസൂർ പറഞ്ഞു. ഇയാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
അമ്പനാകുളങ്ങര സന ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കടയിൽ എത്തിയ ആൾ ഭക്ഷണം ഓർഡർ ചെയ്തതുമായി ബന്ധപ്പെട്ട് വാക്ക് തർക്കം ഉണ്ടാക്കുകയും ജീവനക്കാരെ തള്ളുകയും ചെയ്തു. പിന്നീട് പുറത്തു പോയി വേറെ ഒരാളുമായി എത്തി ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
കടയുടെ കൗണ്ടറിൽ ഇരുന്ന ശീതള പാനീയങ്ങൾ കടക്കുള്ളിലേക്ക് ഇറങ്ങി നശിപ്പിച്ചതായും ജീവനക്കാർ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന് പറയുന്നു. മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.