പണിക്കിറങ്ങുന്നില്ലെന്ന് പറഞ്ഞവനെ ഞാന്‍ നിര്‍ബന്ധിച്ച് ഇറക്കി -അക്ഷയ് കാർത്തിക്
text_fieldsസംഭവസ്ഥലത്തെത്തിയ മന്ത്രി സജി ചെറിയാനോട് അക്ഷയ് കാർത്തിക് അപകടം വിശദീകരിക്കുന്നു
മാവേലിക്കര: പണിക്കിറങ്ങുന്നില്ല എന്ന് പറഞ്ഞിരുന്ന രാഘവിനെ താന്‍ നിര്‍ബന്ധിച്ചാണ് കോണ്‍ക്രീറ്റിന് ഇറക്കിയതെന്ന് ജേഷ്ടന് അക്ഷയ് കാര്‍ത്തിക്. കഴിഞ്ഞ ദിവസം ഞങ്ങള്‍ ഒരുമിച്ച്, ഇപ്പോള്‍ രാഘവ് വാടകക്ക് താമസിക്കുന്ന ഓച്ചിറയില്‍ ഉണ്ടായിരുന്നു. അവിടെനിന്ന് താന്‍ നിലവില്‍ താമസിക്കുന്ന കടവൂരിലെ വീട്ടിലെത്തിയതും ഒരുമിച്ചാണ്. അവിടെ എത്തിയപ്പോഴേക്കും കോണ്‍ക്രീറ്റിന് വരുന്നില്ല എന്ന് രാഘവ് അക്ഷയോട് പറഞ്ഞു.
ഉച്ചവരെയുള്ള പണിയല്ലെയുള്ളൂ അതുകഴിഞ്ഞ് നമുക്ക് ഒരുമിച്ചുപോയി ഇറച്ചിയൊക്കെ വാങ്ങി കറിവെച്ച് ആഹാരം കഴിക്കാമെന്നൊക്കെ പറഞ്ഞിരുന്നതാണ്. വലിയ ശബ്ദം കേട്ട് നട്ടു പോയതാണെന്ന് മനസിലായപ്പോള്‍ നട്ട് ഞാന്‍ മുറുക്കാം എന്ന് പറഞ്ഞുവെന്നും അതിനെ അവഗണിച്ച് ഒരു ചിരിയോടെ ട്രസ്സിന് അടുത്തേക്ക് പോയതും പൊടുന്നനെ തകര്ന്നുവീഴുന്നതുമാണ് കണ്ടത്.
ബിജുവിന് പിടിവള്ളിയായത് അന്തർസംസ്ഥാന തൊഴിലാളികൾ
കീച്ചേരികടവ് പാലത്തിന്റ ഗാര്‍ഡര്‍ പൊടുന്നനെ അച്ചന്‍കോവിലാറ്റിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ഏഴു പേരില്‍ അനുജന് ബിനുവും രാഘവ് കാര്‍ത്തിക്കും ഒഴുക്കില്‍പെട്ടത് കണ്ട് അവരെ രക്ഷിക്കാനായി ആറ്റിലേക്ക് എടുത്ത് ചാടിയ തൃക്കുന്നപുഴ കിഴക്ക് വടക്ക്മുറിയില്‍ മണികണ്ഠന് ചിറയില്‍ ബിജുവിന് രക്ഷകരായത് മൂന്ന് അതിഥി തൊഴിലാളികൾ.
കീച്ചേരകടവിന് സമീപം വീടുനിര്മാണത്തില് ഏര്‍പ്പെട്ടിരുന്ന ബിഹാര്‍ സ്വദേശികളായ ശത്രുഘ്നന്‍ സാഹിനി (40), അനില്‍ഷാ (32), സിഹിബ് റാവു (52) എന്നിവരാണ് ബിജുവിന്റെ രക്ഷകരായത്. ഇവര്‍ ഉച്ചക്ക് ആഹാരം കഴിച്ച ശേഷം വിശ്രമിക്കുമ്പോള്‍ വലിയ ശബ്ദം കേള്‍ക്കുകയായിരുന്നു.
ആ ഭാഗത്തേക്ക് ഓടിയിറങ്ങി നോക്കുമ്പോള്‍ മൂന്ന് പേര് ഒഴുക്കില്‍പെട്ട് വരുന്നതായി ശ്രദ്ധയില്‍പെട്ടു. ഉടന്‍ കയര്‍ ഇട്ടു കൊടുത്ത് ഇവരെ രക്ഷപ്പെടുത്താനായി ശ്രമിച്ചു. ബിജുവിനെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും മറ്റ് രണ്ടുപേരും മുങ്ങി താഴ്ന്നു പോയതായി ഇവര്‍ പറയുന്നു. സാഹിത് റുവുവും ശത്രുഘനന് സാഹിനിയും ഇരുപത് വര്‍ഷമായും അനില്‍ഷാ എത്ത് വര്‍ഷമായും കേരളത്തില്‍ ജോലി ചെയ്തു വരുന്നവരാണ്.