ചെട്ടികുളങ്ങര കുംഭ ഭരണി: കൊഞ്ചും മാങ്ങയും പ്രധാന വിഭവം
text_fieldsചെട്ടികുളങ്ങരയിൽ
കൊഞ്ചും മാങ്ങയും
വാങ്ങാനെത്തിയവർ
മാവേലിക്കര: ഓണാട്ടുകരയിൽ ചെട്ടികുളങ്ങര കരക്കാര്‍ക്ക് എല്ലാവിശേഷങ്ങളേക്കാൾ വിശേഷപ്പെട്ട ആഘോഷമാണ് കുംഭ ഭരണി മഹോത്സവം. അതുകൊണ്ട് തന്നെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ചെട്ടികുളങ്ങരയിലെ ഓരോ വീടുകളിലും ധാരാളം വിരുന്നുകാര് എത്തുന്ന ദിവസം കൂടിയാണിത്. ഓണാട്ടുകരയിലെ ഭവനങ്ങളിൽ കുംഭഭരണി ദിവസം ഉച്ചയൂണിന് പ്രധാന വിഭവം കൊഞ്ചും മാങ്ങയുമാണ്. ഉണങ്ങിയ കൊഞ്ചും മാങ്ങയും ചേർത്തുണ്ടാക്കുന്ന കറി കുംഭഭരണി നാളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവമാണ്. കുംഭഭരണിയടുത്തതോടെ കൊഞ്ചും മാങ്ങയും കടകളിൽ സുലഭമായി കച്ചവടം തുടങ്ങി. കുംഭഭരണിയായാല് കൊഞ്ചും മാങ്ങയും കച്ചവടം ചെയ്യുന്ന നിരവധി പേരെ ചെട്ടികുളങ്ങരയിൽ കാണാം. കൊഞ്ചും മാങ്ങയും വിൽക്കാനായി ദൂരദേശങ്ങളിൽനിന്നടക്കം കച്ചവടക്കാർ എത്താറുണ്ട്.


