'ധനകാര്യം, അക്കൗണ്ടിങ്, സംരംഭകത്വം എന്നിവയിലെ മാറുന്ന മാതൃകകൾ' ദ്വിദിന ദേശീയ സെമിനാർ
text_fieldsബിഷപ് മൂർ കോളജ് മാവേലിക്കരയിലെ കൊമേഴ്‌സ് വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ കോളജ് പ്രിൻസിപ്പൽ ഡോ. രഞ്ജിത്ത് മാത്യു എബ്രഹാം ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. വർഗീസ് ആനി കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഇന്ത്യൻ അക്കൗണ്ടിങ് അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ആന്റണി കെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
കോളേജ് വൈസ് പ്രസിഡന്റ് ഡോ. ആൻ ആഞ്ചലിൻ എബ്രഹാം, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ലിനെറ്റ് ജോസഫ്, സെമിനാർ കൺവീനർമാരായ ശ്രീമതി ആശ മറിയം തോമസ്, ആദർശ് ഫിലിപ്പ് ജേക്കബ് എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിച്ചു.
ആദ്യ സാങ്കേതിക സെഷൻ അക്കൗണ്ടിങ്ങിലെ എ.ഐ എന്ന വിഷയത്തിൽ സി.എം.എ ബിനോയ് വർഗീസ് കൈകാര്യം ചെയ്തു. കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് പ്രാക്ടീസ് ചെയ്യുന്നു. ഉച്ചകഴിഞ്ഞുള്ള സെഷനിൽ വിദ്യാർഥികളും ഗവേഷകരും പ്രബന്ധം അവതരിപ്പിച്ചു.
സെമിനാറിന്റെ രണ്ടാം ദിവസം, സെഷനുകൾക്ക് നേബിളിന്റെ സ്ഥാപകയും എഡ്യൂപ്രണറുമായ ശ്രീമതി ഷിബി ആനന്ദും ബാങ്ക് ഓഫ് മാലിദ്വീപിന്റെ മുൻ സി.ഇ.ഒയുമായ ശ്രീമതി രമേശ് കൃഷ്ണനും നേതൃത്വം നൽകി.