‘സാങ്കേതിക മുന്നേറ്റത്തിന് കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടം’ -പന്ന്യൻ രവീന്ദ്രൻ
text_fieldsമാവേലിക്കര: കേരളം കണ്ട ഏറ്റവും വലിയ ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന് കാരണം ജനാധിപത്യ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
എ.കെ.എസ്.ടി.യു ജില്ല സമ്മേളന ഭാഗമായി നടന്ന വിദ്യാഭ്യാസ സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ. രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. .കെ.എസ്.ടി.യു ജില്ല സെക്രട്ടറിയായിരുന്ന ആർ.എൽ. കൃഷ്ണകുമാറിന്റെ സ്മരണക്കായി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകയും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുൻ എ.കെ.എസ്. ടി.യു നേതാവുമായ വി. ആർ. രജിതക്ക് നൽകി.
സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം അഡ്വ. കെ.എസ്. രവി, അഡ്വ.സി.എ. അരുൺകുമാർ, ചാരുംമൂട് മണ്ഡലം സെക്രട്ടറി മുഹമ്മദ് അലി, ജോയന്റ് കൗൺസിൽ ജില്ല സെക്രട്ടറി വി.എസ്. സൂരജ്, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സന്തോഷ്, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോൺസൺ കെ. പാപ്പച്ചൻ, എസ്. അംജാദ്, കെ. രാജേഷ്, ആദർശ് തുളസീധരൻ, കെ.എസ്. സ്നേഹശ്രീ, വി.ആർ. ബീന, ഉണ്ണി ശിവരാജൻ, കെ. രാജേഷ്, സംഘാടക സമിതി ചെയർമാൻ എം.ഡി. ശ്രീകുമാർ, എ.കെ.എസ്.ടി. യു ജില്ല വൈസ് പ്രസിഡന്റ് ഷിഹാബ് നൈന തുടങ്ങിയവർ സംസാരിച്ചു.