Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2026 4:54 AM GMT Updated On
date_range 20 July 2026 4:54 AM GMTസെൻസസ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥന് വളർത്തുനായുടെ കടിയേറ്റു
text_fieldscamera_alt
അമീറിന്റെ കൈയിൽ നായുടെ കടിയേറ്റുണ്ടായ മുറിവുകൾ
ആലപ്പുഴ: സെൻസസ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥന് വളർത്തുനായുടെ കടിയേറ്റു. ഇരു കൈകൾക്കും പരിക്കേറ്റ സെൻസസ് ഡ്യുട്ടി സൂപ്പർവൈസർ ആലപ്പുഴ ജനറൽ ആശുപത്രി ഹെഡ് ക്ലർക്ക് അവലുക്കുന്ന് സഫാ മൻസിലിൽ എച്ച്. അമീറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ 11.30ന് നഗരത്തിലെ ചാത്തനാട് മന്നത്ത് ജങ്ഷനു തെക്കുവശത്തെ വീട്ടിൽ സെൻസസ് ഡ്യൂട്ടിക്ക് കയറിയപ്പോഴായിരുന്നു ആക്രമണം. സെൻസസ് എന്യുമറ്റേറ്ററായ ഭാര്യ ആര്യാട് എച്ച്.എസ്.എൽ.പി സ്കൂൾ അധ്യാപിക ഷംനയും അമീറിനൊപ്പമുണ്ടായിരുന്നു. നായ് ഭാര്യയുടെ നേരെ വരുന്നതുകണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമീറിന് കടിയേറ്റത്. വയോധികർ മാത്രം താമസിക്കുന്ന വീട്ടിലേക്ക് ഒന്നര മാസം മുമ്പാണ് ബഹ്റൈനിൽ നിന്ന് വളർത്തുനായെ എത്തിച്ചത്.
Next Story


