
സ്ഥാനാർഥിയായി വോട്ട് തേടിയെത്തി നടി; അമ്പരന്ന് നാട്ടുകാർ
text_fieldsപൂച്ചാക്കൽ (ആലപ്പുഴ): സിനിമ-സീരിയൽ നടി സ്ഥാനാർഥിയായി വോട്ട് തേടിയെത്തിയപ്പോൾ ആശ്ചര്യഭരിതരായി വോട്ടർമാർ. സിനിമ-സീരിയൽ നടി പ്രിയങ്ക അനൂപ് വോട്ട് അഭ്യർഥിച്ച് ചന്തിരൂർ, അരൂർ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലെത്തിയപ്പോഴാണ് സിനിമ പിന്നണിഗായികയെ കൂടാതെ നടിയും മത്സരിക്കുന്ന വിവരം വോട്ടർമാർ അറിയുന്നത്.
ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ പ്രതിനിധിയായി ടെലിവിഷൻ ചിഹ്നത്തിലാണ് അരൂർ മണ്ഡലത്തിൽ ജനവിധി തേടുന്നത്. അംബിക എന്ന പേരിലാണ് നാമനിർദേശപത്രിക നൽകിയിരിക്കുന്നത്. പ്രിയങ്ക അനൂപ് നായർ എന്ന പേരിലാണ് പോസ്റ്ററുകൾ. അടുത്തദിവസം മുതൽ മണ്ഡലത്തിൽ സജീവമാകുമെന്നും പ്രചാരണം ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു.