കായൽഭംഗിയിൽ ഉളവെയ്പ്
text_fieldsകായലിനോട് ചേർന്ന പാടവരമ്പ്
പൂച്ചാക്കൽ (ആലപ്പുഴ): തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ ഒന്ന്, രണ്ട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഉളെവയ്പ് കായൽത്തീരം പ്രധാന ആകർഷക കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുകയാണ്. അവധി ദിവസങ്ങളിൽ നൂറുകണക്കിന് പേരാണ് കായൽ ഭംഗിയും സായാഹ്നവും ആസ്വദിക്കാൻ ഇവിടെ എത്തുന്നത്.
പൂച്ചാക്കൽ ടൗണിൽനിന്ന് മൂന്നുനാല് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. എം.എൽ.എ റോഡിലൂടെയും ഉളെവയ്പിലെത്താം. ചെറിയ വാഹനങ്ങളിൽ തൈക്കാട്ടുശ്ശേരിയിൽനിന്നും എത്താം. കായൽഭംഗിയും കായലിനും പാടത്തിനുമിടയിെല വരമ്പും പ്രധാന ആകർഷകങ്ങളാണ്. പാടത്ത് നെൽച്ചെടികൾ ഇടതൂർന്ന് നിൽക്കുന്ന പച്ചപ്പും വരമ്പത്ത് ഒരേ അകലത്തിൽ നിൽക്കുന്ന തെങ്ങുകളും പാടത്തും കായലിലും പായൽ പൂത്തുനിൽക്കുന്നതും മനോഹര കാഴ്ചയാണ്. ഇവിടെ ഉച്ചമുതൽ തുടങ്ങുന്ന കാറ്റിനും ഒരാകർഷണീയത ഉണ്ട് . അസ്തമയ സമയെത്ത കായൽ ഭംഗിയാണ് ഏറ്റവും ആകർഷകം.
തൈക്കാട്ടുശ്ശേരി പഞ്ചായത്തിെൻറ നിയന്ത്രണത്തിൽ ഒരു ജെട്ടി മാത്രമേ അവിടെയുള്ളു. ടൂറിസ്റ്റുകൾക്ക് ബോട്ടിൽ വന്ന് അടുക്കാനുള്ള സൗകര്യം പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. കായലിലൂടെ യാത്ര ചെയ്യാൻ സ്വകാര്യവ്യക്തി നടത്തുന്ന ബോട്ടിങ് സംവിധാനവുമുണ്ട്. ഭാവിയിൽ ഒരു വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ശ്രമം നടത്തുമെന്ന് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഡി. വിശ്വംഭരൻ പറഞ്ഞു.