വീട് അനുവദിച്ചു, പണിയണമെങ്കിൽ വൈദ്യുതി വകുപ്പ് കനിയണം
text_fieldsനാസറിന് വീട് വെക്കാനുള്ള സ്ഥലത്തുള്ള വൈദ്യുതി തടസ്സങ്ങൾ
പൂച്ചാക്കൽ : ഏറെ കാത്തിരുന്ന ശേഷമാണ് പാണാവള്ളി ഞ്ചായത്ത് പത്താം വാർഡിൽ അരിക്കാരംവെളി നാസറിന് ലൈഫ് പദ്ധതി പ്രകാരം വീട് പണിയാൻ നാല് ലക്ഷം പ അനുവദിച്ചത്. സ്വന്തമായുള്ള മൂന്നു സെൻറ് സ്ഥലത്ത് വീട് കെട്ടാൻ തുടങ്ങിയപ്പോഴാണ് തടസ്സങ്ങൾ തലപൊക്കിയത്.
വൈദ്യുതി വകുപ്പിന്റെ വൈദ്യുതി പോസ്റ്റ്, സർവീസ് വയർ, സ്റ്റേ കമ്പി എന്നിവ സ്ഥലത്ത് നിറഞ്ഞു നിൽക്കുകയാണ്. ഇതെല്ലാം ഒഴിവാക്കിയാലേ അടിത്തറ കെട്ടാൻ പോലും കഴിയുകയുള്ളൂ. വൈദ്യുതി ഓഫിസിൽ എത്തിയപ്പോഴാണ് ഇതിന് 18,120 കെട്ടിവെക്കണമെന്ന് അധികൃതർ പറഞ്ഞത്.
ബി.പി.എൽ കുടുംബം തടസ്സങ്ങൾ മാറ്റാനുള്ള നെട്ടോട്ടം തുടങ്ങി. ഒപ്പം അധികൃതരുടെ കനിവിനായി പരിശ്രമവും ആരംഭിച്ചു. മുഖ്യമന്ത്രിക്ക് രണ്ട് തവണ പരാതി നൽകി.
ഷാനിമോൾ ഉസ്മാൻ എം.എൽ.എക്ക് അപേക്ഷ നൽകി. പഞ്ചായത്ത് പ്രസിഡന്റിനും വാർഡ് മെംബറും പരാതി നൽകിയെങ്കിലും പ്രയോജനം ഉണ്ടായില്ലെന്ന് നാസർ പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് നാസർ. ഭാര്യയും രണ്ടു മക്കളുമുണ്ട്. അനുവദിച്ച തുക ഇല്ലാതാകുമെന്ന ആശങ്കയിലാണ് കുടുംബം.


