Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്ലാസ്റ്റിക്...

പ്ലാസ്റ്റിക് കമ്പനിക്കെതിരെ സമരാഗ്നി; ജനരോഷം ഇരമ്പി

text_fields
bookmark_border
പ്ലാസ്റ്റിക് കമ്പനിക്കെതിരെ സമരാഗ്നി; ജനരോഷം ഇരമ്പി
cancel
camera_alt

ജനകീയ സമരസമിതി നടത്തിയ സമരം തോട്ടപ്പള്ളി കരിമണൽ ഖനനവിരുദ്ധ സമരസമിതി നേതാവ് സുരേഷ് കുമാർ തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: നഗരസഭ ഒന്നാം വാർഡിൽ കഴിഞ്ഞ നാലു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് പൊടിക്കുന്ന കമ്പനിയായ എമിൽ ട്രേഡേഴ്സിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ കൂട്ടായ്മയായ ജനകീയ സമരസമിതി സമരാഗ്നി എന്ന പേരിൽ സമരം നടത്തി. പ്ലാസ്റ്റിക് പൊടിക്കുന്ന കമ്പനിയായ എമിൽ ട്രേഡേഴ്സിന്റെ പ്രവർത്തനം കാരണം പരിസരവാസികൾ ദുരിതമനുഭവിക്കുകയാണ്. മാലിന്യ പ്ലാസ്റ്റിക് പൊടിക്കുമ്പോൾ അന്തരീക്ഷത്തിൽ പടരുന്ന പൊടിപടലങ്ങൾ കാരണം കുഞ്ഞുങ്ങളും പ്രായമായവരും ശ്വാസകോശ സംബന്ധവും അലർജി തുടങ്ങി മാരക രോഗങ്ങളാൽ പ്രയാസപ്പെടുകയാണ്.

കേരള സംസ്ഥാന മലിനീകരണ നിയന്ത്ര ബോർഡും നഗരസഭയും നടത്തുന്ന പരിശോധനകളിൽ നിരന്തരം നിയമലംഘനങ്ങൾ കണ്ടെത്താറുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല. ഈ വേസ്റ്റുകൾ സംഭരിച്ച് പൊടിച്ചും, അളവിനെക്കാൾ പതിൻമടങ്ങ് സ്ക്രാപ്പുകൾ ശേഖരിച്ചും ശേഖരിക്കുന്ന മാലിന്യങ്ങൾ തുറസായ സ്ഥലത്ത് നിക്ഷേപിച്ചും കമ്പനി നിയമ ലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക് കടന്നത്. 500നടുത്ത് കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ, ആരാധനാലയങ്ങൾ, തുടങ്ങി ആയിരക്കണക്കിന് ജനങ്ങൾ അധിവസിക്കുന്ന പ്രദേശത്ത് കമ്പനി ഇനി തുടരാൻ അനുവദിക്കില്ലെന്നും തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും പ്രദേശവാസികളുടെ കൂട്ടായ്മയായ ജനകീയ സമരസമിതി പ്രഖ്യാപിച്ചു.

കമ്പനിക്കെതിരായുള്ള പ്രക്ഷോഭ സമരം തോട്ടപ്പള്ളി കരിമണൽ ഖനനവിരുദ്ധ സമരസമിതി നേതാവ് സുരേഷ് കുമാർ തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ മുബീർ എസ്.ഓടനാട് അധ്യക്ഷത വഹിച്ചു. മജ്ലിസ് സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായ എ.ത്വാഹാ മുസ്ലിയാർ, യു.ഡി.എഫ് കായംകുളം നിയോജക മണ്ഡലം ചെയർമാൻ എ. ഇർഷാദ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ, കേരള കോൺഗ്രസ് (ബി) ജില്ല വൈസ് പ്രസിഡൻറ് ഷാജി കല്ലറയ്ക്കൽ, മണ്ഡലം പ്രസിഡൻറ് മുഹമ്മദ് അസ്‌ലം, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷുക്കൂർ വഴിച്ചേരി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ആസിഫ്, ഗോൾഡ് ആൻഡ് സിൽവർ മാർച്ചൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് എ. എച്ച്.എം ഹുസൈൻ, റാഷിദ് ഓടനാട് ,ഷിജിന ലിയാക്കത്ത്, ഷാഹിന തുടങ്ങിയവർ സംസാരിച്ചു. സമരത്തിന് സമരസമിതി നേതാക്കളായ ഷംസുദ്ധീൻ, ഷൗക്കത്ത്, നൗഫൽ ത്വാഹ, താജുദ്ധീൻ, നൗഫൽ അസീസുകുട്ടി, സലിം ഇല്ലിക്കുളം എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:plastic company Fire publicity Anger 
News Summary - Protest against plastic company; public anger rages
Next Story