Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2026 5:45 AM GMT Updated On
date_range 8 April 2026 5:45 AM GMTറെയിൽവേ ഗേറ്റ് വാഹനം ഇടിച്ചുതകർത്തു; ആറുമണിക്കൂർ ഗതാഗതം മുടങ്ങി
text_fieldscamera_alt
എഴുപുന്ന റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചു തകർന്നപ്പോൾ
അരൂർ: തീരദേശ റെയിൽപാതയിൽ എഴുപുന്ന റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചുതകർത്തതോടെ എഴുപുന്ന-എരമല്ലൂർ റൂട്ടിൽ ആറു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ എരമല്ലൂരിൽനിന്ന് എഴുപുന്നയിലേക്ക് പോയ ഓട്ടോയാണ് നിയന്ത്രണം തെറ്റി റെയിൽവേ ലെവൽ ക്രോസിലെ ഇരുമ്പുബാർ ഇടിച്ചുതകർത്തത്.
ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായി. ചേർത്തല-എറണാകുളം സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ ദേശീയപാതയിലൂടെ കടത്തിവിട്ടു. വൈകീട്ട് ആറിന് റെയിൽവേ വിഭാഗം സ്ഥലത്തെത്തി റെയിൽ ബാറിന്‍റെ തകരാർ പരിഹരിച്ചശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Next Story


