പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്: സഹോദരങ്ങൾ റിമാൻഡിൽ
text_fieldsയദുകൃഷ്ണൻ, മിഥുകൃഷ്ണൻ
തുറവൂർ: പട്രോളിങ്ങിനിറങ്ങിയ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ പുറംതട വീട്ടിൽ യദുകൃഷ്ണൻ, അനുജൻ മിഥുകൃഷ്ണൻ എന്നിവരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ചയായിരുന്നു സംഭവം. ചങ്ങരം പാടശേഖരത്തിന് സമീപം വച്ച് ലഹരിക്കടിമപ്പെട്ട് പൊതുപ്രശ്നമായി മാറിയ യദുകൃഷ്ണനെ പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ബലംപ്രയോഗിച്ച് എതിർത്തു.
ബഹളം കേട്ട് വന്ന ഇയാളുടെ അച്ഛനും സഹോദരനും ചേർന്ന് പൊലീസിനെ ആക്രമിച്ചെന്നാണ് പരാതി. പിന്നീട് ഇൻസ്പെക്ടർ അജയമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സഘം യദു കൃഷ്ണനെ അറസ്റ്റ് ചെയ്തു. മറ്റൊരു സഹോദരനായ മിഥുകൃഷ്ണനെ ചെല്ലാനത്ത് നിന്നും അറസ്റ്റ് ചെയ്തു. ഇരുവരെയും ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അച്ഛനെ പിടികൂടാനുണ്ട്. ഇരുവർക്കെതിരെയും മുമ്പും കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.