Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightVaduthalachevron_rightസമാധാനത്തിന് പ്രാർഥന...

സമാധാനത്തിന് പ്രാർഥന സംഘടിപ്പിച്ച് വടുതല ജമാഅത്ത് ഇംഗ്ലീഷ് സ്കൂൾ

text_fields
bookmark_border
സമാധാനത്തിന് പ്രാർഥന സംഘടിപ്പിച്ച് വടുതല ജമാഅത്ത് ഇംഗ്ലീഷ് സ്കൂൾ
cancel
camera_alt

ലോക സമാധാനത്തിനായി വടുതല ജമാഅത്ത് ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച സമൂഹ പ്രാർഥന

വടുതല: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടക്കുന്ന യുദ്ധ സാഹചര്യങ്ങളിൽനിന്ന് മോചനം ലഭിക്കണമെന്നാവശ്യപ്പെട്ടും ഗൾഫ് രാജ്യങ്ങളിലും മറ്റു രാജ്യങ്ങളിലുമായി ജോലിചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെയും അവരുടെ കുടുംബങ്ങളുടെയും സമാധാനത്തിനും സുരക്ഷക്കും വേണ്ടി വടുതല ജമാഅത്ത് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിൽ ലോകസമാധാനത്തിനായുള്ള പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചു.

വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത സംഗമത്തിന് പ്രിൻസിപ്പൽ ഫൈസൽ വി.പി. നേതൃത്വം നൽകി. യുദ്ധങ്ങൾ മനുഷ്യരാശിക്ക് വിതക്കുന്ന ദുരിതങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങൾ നമ്മുടെ സാമ്പത്തിക ഘടനയെയും ദൈനംദിന ജീവിതത്തെയും എത്രത്തോളം ബാധിക്കാമെന്നതും അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു. സമാധാന സന്ദേശത്തോടെയും മൗനപ്രാർഥനയോടെയും പരിപാടി സമാപിച്ചു.

Show Full Article
TAGS:Schools prayers Doha World Peace Address 
News Summary - Vaduthala Jama-ath English School organized a prayer for peace
Next Story