കരിങ്ങാംതുരുത്ത് ആശുപത്രിയിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsകരിങ്ങാംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ വരാന്തയിൽ കിടക്കുന്ന തെരുവുനായ്
ആലങ്ങാട്: കരിങ്ങാംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ തെരുവുനായ് ശല്യം രോഗികൾക്ക് ഭീഷണിയാകുന്നു. ഓടിച്ചിട്ടും പോകാതെ ആശുപത്രി വരാന്തയിലും ചവിട്ടുപടികളിലും കിടക്കുകയാണ് നായ്ക്കൾ.
ഇത് ആശുപത്രിയിൽ ഡോക്ടറെ കാണാൻ വരുന്ന വയോധികരായ രോഗികൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പ്രയാസം സൃഷ്ടിക്കുന്നു. ഇക്കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നിലെന്നാണ് ആക്ഷേപം.
ആശുപത്രിയിൽ ഡോക്ടറെ കാണുന്ന വരാന്തയിലും മരുന്നുകൊടുക്കുന്ന ഭാഗത്തും ഒ.പി കൗണ്ടറിന്റെ മുന്നിലും നായ്ക്കൾ കിടക്കുന്ന അവസ്ഥയാണ്. ആശുപത്രിയിൽ വരുന്ന രോഗികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.