Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2026 5:07 AM GMT Updated On
date_range 18 Feb 2026 5:07 AM GMTറെയിൽവേ സ്റ്റേഷനിൽ നിന്ന് 38 കിലോ കഞ്ചാവ് പിടികൂടി
text_fieldscamera_alt
ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയ കഞ്ചാവ്
ആലുവ: റെയിൽവേ സ്റ്റേഷനിൽ നിന്ന് 38 കിലോ കഞ്ചാവ് പിടികൂടി. ആർ.പി.എഫും ആലുവ എക്സൈസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന ഭാഗത്തു നിന്ന് കഞ്ചാവ് കണ്ടെടുത്തത്.
ശിവരാത്രിയോടനുബന്ധിച്ച് വ്യാപാരമേള നടക്കുന്ന മണപ്പുറത്തേക്കുള്ള ഉത്തരേന്ത്യൻ ഭക്ഷ്യവിഭവത്തിന്റെ മറവിലാണ് കഞ്ചാവ് കടത്തിയത്. വിവേക് എക്സ്പ്രസ് സ്റ്റേഷൻ വിട്ടശേഷമാണ് ഇത് കണ്ടെത്തിയത്. പലഹാരങ്ങളടങ്ങിയ ചാക്കുകൾക്കുള്ളിൽ രണ്ട് വലിയ പൊതികളിലായാണ് കഞ്ചാവ് ഒളിപ്പിച്ചത്. പ്രതികളെ പിടികൂടാനായില്ല.
Next Story


