Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2026 5:16 AM GMT Updated On
date_range 22 April 2026 5:16 AM GMTകിണർ ശുചീകരിക്കാൻ ഇറങ്ങിയ ഗൃഹനാഥൻ അവശനായി കിണറ്റിൽ കുടുങ്ങി; അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തി
text_fieldscamera_alt
കിണറിൽ കുടുങ്ങിയ റെജികുമാറിനെ അഗ്നിരക്ഷാസംഘം കരക്കെത്തിക്കുന്നു
ആലുവ: വീട്ടിലെ കിണർ ശുചീകരിക്കാനിറങ്ങിയ ഗൃഹനാഥൻ കിണറ്റിൽ കുടുങ്ങി. കുട്ടമശേരി സൗത്ത് ചാലക്കൽ പുലയംതുരുത്തിൽ പി.കെ. റെജികുമാറിനെ (49) ആണ് ആലുവ അഗ്നിരക്ഷാസംഘം രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. 30 അടിയോളം ആഴവും അഞ്ചടി വെള്ളവുമുള്ള കിണർ ശുചീകരിക്കാനാണ് റെജികുമാർ ഇറങ്ങിയത്. ഭാര്യയും മക്കളുമാണ് സഹായികളായി ഉണ്ടായിരുന്നത്.
ചെളിയെല്ലാം കോരിമാറ്റിയ ശേഷം കയറിൽ തൂങ്ങി കരയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കഴിയാതെ തളരുകയായിരുന്നു. തുടർന്ന് വീട്ടുകാർ ആലുവ അഗ്നിരക്ഷാസംഘത്തെ വിവരം അറിയിച്ചു. ഫയർമാൻ എം. സജാദ് കിണറ്റിൽ ഇറങ്ങി റെജിയെ വലക്കുള്ളിൽ ഇരുത്തി കരയിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
Next Story


