നടത്തിപ്പുകാരെ കിട്ടാതെ ജില്ലാ ആശുപത്രി കാന്റീൻ; അമിതവാടക താങ്ങാൻ കഴിയാത്തതിനാലാണ് ഒഴിഞ്ഞതെന്ന് മുൻ നടത്തിപ്പുകാർ
text_fieldsഅടഞ്ഞുകിടക്കുന്ന ആലുവ ജില്ല ആശുപത്രി കാൻറീൻ
ആലുവ: ജില്ല ആശുപത്രി കാൻറീൻ പ്രവർത്തിക്കാത്തത് രോഗികൾ, കൂട്ടിരിപ്പുകാർ, ജീവനക്കാർ എന്നിവർക്കെല്ലാം ബുദ്ധിമുട്ടായി മാറി. നിലവിൽ നടത്തിയിരുന്നവർ കഴിഞ്ഞ മാസം ഒഴിഞ്ഞിരുന്നു. എന്നാൽ, പുതിയ നടത്തിപ്പുകാരെ കണ്ടെത്താൻ ഇതുവരെ ആശുപത്രി അധികൃതർക്കായിട്ടില്ല. അമിത വാടക താങ്ങാൻ കഴിയാത്തതിനാലാണ് താൻ കാന്റീൻ പ്രവർത്തനം നിർത്തിയതെന്നാണ് നടത്തിപ്പുകാരനായിരുന്ന തോമസ് പറയുന്നത്.
വാടകയിൽ ഇളവ് ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല. ഇതേ തുടർന്നാണ് മാർച്ച് മാസം തുടക്കം മുതൽ കാൻറീൻ ഒഴിഞ്ഞത്. ഇതോടെ രോഗികളും ജീവനക്കാരുമടക്കം ദുരിതത്തിലാവുകയായിരുന്നു. പരാതികളെ തുടർന്ന് കാന്റീന്റെ പുറത്ത് ഷെഡിൽ ചായയും ചെറുകടിയും വിൽക്കാൻ കഴിഞ്ഞ ദിവസം മുതൽ അധികൃതർ ഒരാളെ ഏൽപിച്ചിട്ടുണ്ട്.