Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightദേവൂട്ടി ഐസ്ക്രീം...

ദേവൂട്ടി ഐസ്ക്രീം ചോദിച്ചു; ഐസ് ക്രീമും ചോക്ലേറ്റും നൽകി ജില്ല പൊലീസ് മേധാവി

text_fields
bookmark_border
ദേവൂട്ടി ഐസ്ക്രീം ചോദിച്ചു; ഐസ് ക്രീമും ചോക്ലേറ്റും നൽകി ജില്ല പൊലീസ് മേധാവി
cancel
camera_alt

 റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ തോ​ട്ടു​മു​ഖം കെ​യ​റി​ലെ കു​ട്ടി​ക​ൾ

Listen to this Article

ആലുവ: ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന് ഷേക്ക് ഹാന്റ് കൊടുത്ത ശേഷം ദേവൂട്ടി പറഞ്ഞു, 'എനിക്ക് ഐസ്ക്രീം വേണം'. എസ്.പി ഐസ്ക്രീം കൊണ്ടുവരാൻ പറഞ്ഞു. ഐസ് ക്രീം മാത്രമല്ല ചോക്ലേറ്റും വാങ്ങി നൽകി. ദേവൂട്ടിക്ക് മാത്രമല്ല കൂടെ വന്നവർക്കെല്ലാം നൽകി. സന്തോഷത്തോടെ അവർ മധുരം നുണഞ്ഞു. റൂറൽ ജില്ല പൊലീസ് മേധാവിയെ കാണാനെത്തിയതാണ് തോട്ടുമുഖം കെയർ (സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എന്റിച്ച്മെന്റ് 'സിഫി' യുടെ റിഹാബിലിറ്റേഷൻ പ്രോജക്ട് ആയ സെന്റർ ഫോർ ഏർളി ഇന്റർവെൻഷൻ, റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ച്) ഇൻസ്റ്റിറ്റ്യൂട്ടിലെ 16 ഭിന്നശേഷിക്കാരായ കുട്ടികൾ.

'സിഫി' ചെയർപേഴ്സൻ ഡോ. പി.എ. മേരി അനിതയോടൊപ്പമാണ് റൂറൽ പൊലീസ് ആസ്ഥാനം സന്ദർശിച്ചത്. കെയറിലെ അധ്യാപകരും കുട്ടികളോടൊപ്പം ഒപ്പമുണ്ടായിരുന്നു. സമ്മാനം നൽകിയ എസ്.പിക്ക് മേഘ മോൾ വിവിധ തരം സോപ്പും മെഴുകുതിരികളും സമ്മാനിച്ചു. എസ്.പിയോടൊപ്പം വിശേഷങ്ങൾ പറഞ്ഞും ഫോട്ടോയെടുത്തും ചിലവഴിച്ചാണ് കുട്ടികൾ പിരിഞ്ഞത്.

Show Full Article
TAGS:district Police Chief aluva school students 
News Summary - Devootty asked for ice cream; District Police Chief gave him ice cream and chocolate
Next Story