Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightമദ്യലഹരിയിൽ ടയർ...

മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി സഞ്ചരിച്ചത് കിലോമീറ്ററുകൾ; ഭയന്നോടി കാൽനടയാത്രക്കാർ, നിരവധി വാഹനങ്ങൾ ഇടിച്ചിട്ടു

text_fields
bookmark_border
മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി സഞ്ചരിച്ചത് കിലോമീറ്ററുകൾ; ഭയന്നോടി കാൽനടയാത്രക്കാർ, നിരവധി വാഹനങ്ങൾ ഇടിച്ചിട്ടു
cancel
camera_alt

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ

ആ​ലു​വ: മ​ദ്യ​ല​ഹ​രി​യി​ൽ ട​യ​ർ പൊ​ട്ടി​യ കാ​റു​മാ​യി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച​യാ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കി. കോ​മ്പാ​റ ഭാ​ഗ​ത്തു​നി​ന്ന് കു​ന്ന​ത്തേ​രി വ​ഴി ആ​ലു​വ ഭാ​ഗ​ത്തേ​ക്കും തു​ട​ർ​ന്ന് ക​മ്പ​നി​പ്പ​ടി ഭാ​ഗ​ത്തേ​ക്കു​മാ​ണ് അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച​ത്.

ഓ​ട്ട​ത്തി​നി​ട​യി​ൽ പൊ​ട്ടി​യ ട​യ​ർ ഊ​രി​പ്പോ​യി​ട്ടും റി​മ്മി​ൽ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. ഓ​ട്ട​ത്തി​നി​ട​യി​ൽ മു​ൻ ട​യ​ർ പൊ​ട്ടി​യി​ട്ടും കാ​ർ അ​തി​വേ​ഗ​ത്തി​ൽ പാ​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ, കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന​തും സ​ഞ്ച​രി​ക്കു​ന്ന​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു.

കാ​ൽ​ന​ട​ക്കാ​ർ ഭ​യ​ന്നോ​ടി. ആ​ലു​വ​യി​ൽ​നി​ന്ന് ക​മ്പ​നി​പ്പ​ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. മു​ട്ടം ഭാ​ഗ​ത്തു​ള്ള സ്വ​കാ​ര്യ കാ​ർ ഷോ​റൂ​മി​ലെ ഡ്രൈ​വ​റാ​യ ആ​ല​ങ്ങാ​ട് കു​ന്ന​പ്പ​ള്ളി ജോ​യി​യെ​യാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ച​വ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
TAGS:Drunkard aluva careless driving 
News Summary - drunkard driver made accidents
Next Story