25 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ആലുവ: വിൽപനക്ക് കൊണ്ടുവന്ന 25 കിലോ കഞ്ചാവുമായി നാല് അന്തർ സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഒഡിഷ സുരധ സ്വദേശികളായ ക്രിഷ്ണ നായക് (20), രാജ നായക് (25), സഞ്ജീബ് നായക് (20), കണ്ടമാൽ സ്വദേശി നന്ദമാലിക് (35) എന്നിവരെയാണ് റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി എം. ഹേമലതക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്തുകാരെ കസ്റ്റഡിയിലെടുത്തത്.
ഒഡിഷയിൽനിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ജി.പി. മനു രാജ്, സബ് ഇൻസ്പെക്ടർമാരായ കെ. നന്ദകുമാർ, എൽദോ പോൾ, ആർ. ബിൻസി, വിഷ്ണു, സി.പി.ഒമാരായ വി.എ. അഫ്സൽ, കെ.എ. സിറാജുദ്ദീൻ, എൻ.എസ്. സുധീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


