Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2025 6:30 AM GMT Updated On
date_range 2025-11-23T12:02:48+05:30പ്രചാരണത്തിനിറങ്ങുന്നതിനിടെ വീട്ടുമുറ്റത്ത് കാൽവഴുതി വീണു; എൽ.ഡി.എഫ് സ്ഥാനാർഥിക്ക് പരിക്ക്
text_fieldscamera_alt
ശാന്തമണി
Listen to this Article
ചെങ്ങമനാട് (എറണാകുളം): തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടിൽനിന്നിറങ്ങുമ്പോൾ സ്റ്റെപ്പിൽനിന്ന് കാൽവഴുതി വീണ് സ്ഥാനാർഥിക്ക് പരിക്ക്. ആലുവ നിയോജക മണ്ഡലം ചെങ്ങമനാട് പഞ്ചായത്തിലെ 18-ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ടി. ശാന്തമണിക്കാണ് പരിക്കേറ്റത്. വലതു തോളെല്ലിന് പൊട്ടലും, നെറ്റിയിൽ സാരമായ മുറിവുമുണ്ട്. സ്റ്റെപ്പിറങ്ങുന്നതിനിടെ കാൽ വഴുതി മുറ്റത്ത് പാകിയ കരിങ്കൽ ടൈലിൽ തെറിച്ച് വീഴുകയായിരുന്നു. വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചു.
Next Story


