Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightനിക്ഷേപത്തിന് ഉയർന്ന...

നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ

text_fields
bookmark_border
നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ
cancel
camera_alt

സൗ​മ​ല്യ​ഘോ​ഷ്

ആ​ലു​വ: നി​ക്ഷേ​പ​ത്തി​ന് ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം​ചെ​യ്ത് ഒ​രു​കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ ഹൂ​ഗ്ലി അ​ലി​പ്പൂ​ർ സ്വ​ദേ​ശി സൗ​മ​ല്യ​ഘോ​ഷി​നെ​യാ​ണ്​ (27) ആ​ലു​വ സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഷേ​ർ​ഖാ​ൻ എ​ജു​ക്കേ​ഷ​ന​ൽ ഗ്രൂ​പ് എ​ന്ന ക​മ്പ​നി​യി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ മി​നി​മം പ​ത്തു​ശ​ത​മാ​നം ലാ​ഭം എ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

ത​ട്ടി​പ്പ് സം​ഘം ‘സെ​ബി’​യു​ടെ വ്യാ​ജ സീ​ൽ​വെ​ച്ച ട്രേ​ഡി​ങ് അ​ക്കൗ​ണ്ട് ര​ജി​സ്ട്രേ​ഷ​ൻ ഫോം ​അ​യ​ച്ചു​കൊ​ടു​ത്താ​ണ് വി​ശ്വാ​സം നേ​ടി​യ​ത്. എ​ജു​ക്കേ​ഷ​ന​ൽ ഗ്രൂ​പ്പി​ൽ പ്ര​ഫ​സ​റാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​യെ ത​ട്ടി​പ്പു​സം​ഘ​ത്ത​ല​വ​ൻ പ​രി​ച​യ​പ്പെ​ട്ട​ത്. പ​ണം മു​ട​ക്കി​യാ​ലു​ണ്ടാ​കു​ന്ന വ​മ്പ​ൻ ലാ​ഭ​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 28 ത​വ​ണ​യാ​യി ഒ​രു​കോ​ടി​യി​ല​ധി​കം രൂ​പ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.

ലാ​ഭ​മോ മു​ട​ക്കി​യ തു​ക​യോ ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ച്​ അ​ന്വേ​ഷ​ണ​സം​ഘം ഹൂ​ഗ്ലി​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം താ​മ​സി​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ വി​ബി​ൻ​ദാ​സ്, എ​സ്.​ഐ സി.​കെ. രാ​ജേ​ഷ്, എ.​എ​സ്.​ഐ പി.​ജി. ബൈ​ജു, സി.​പി.​ഒ അ​രു​ൺ രാ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
TAGS:money cheating Investment Scam aluva 
News Summary - One arrested in case of cheating of over Rs. 1 crore by promising high returns on investments
Next Story