Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightകത്തികാട്ടി കവർച്ച;...

കത്തികാട്ടി കവർച്ച; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
കത്തികാട്ടി കവർച്ച; മൂന്നുപേർ പിടിയിൽ
cancel
Listen to this Article

ആ​ലു​വ: റെ​യി​ൽ​വേ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ൽ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​ന്റെ മോ​തി​ര​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കൊ​ല്ലം സ്വ​ദേ​ശി സാ​ജു​ദ്ദീ​ൻ, തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി അ​നു​രാ​ഗ്, തൃ​ശൂ​ർ ചാ​വ​ക്കാ​ട് സ്വ​ദേ​ശി പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് ആ​ലു​വ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ ഏ​ഴോ​ടെ എ​സ്.​എ​ൻ.​ഡി.​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. ചെ​റാ​യി സ്വ​ദേ​ശി അ​ഖി​ലി​നെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പാ​ല​ക്കാ​ട് നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ആ​ലു​വ​യി​ൽ വ​രു​ന്ന സു​ഹൃ​ത്തി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ​താ​ണ് അ​ഖി​ൽ. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് ആ​ലു​വ​യി​ലെ ബാ​റി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:local new robbery Arrest aluva 
News Summary - robbery; three arrested.
Next Story