തായ്ലൻഡ് ഓപൺ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റ്: ജോസ് മാവേലിക്ക് സ്വർണവും വെള്ളിയും
text_fieldsജോസ് മാവേലി
ആലുവ: തായ്ലാൻഡ് ഓപ്പൺ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ ജോസ് മാവേലിക്ക് സ്വർണ മെഡൽ. 70 പ്ലസ് വിഭാഗത്തിൽ 4 x400 മീറ്റർ റിലേയിലാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. 55 പ്ലസ് കാറ്റഗറി മിക്സഡ് റിലേയിൽ വെള്ളിയും നേടി. മാർച്ച് നാലുമുതൽ തായ്ലന്റിലെ റച്ചാബുരി പ്രൊവിൻഷ്യൽ സ്റ്റേഡിയത്തിൽ നടന്ന മീറ്റിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1300 ഓളം അത് ലറ്റുകൾ പങ്കെടുത്തു.
ജനസേവ ശിശുഭവന്റെ സ്ഥാപകനും ചെയർമാനുമായ ജോസ് മാവേലി മൂന്ന് തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്. 2004 ല്‍ തായ്ലൻഡിൽ നടന്ന ഏഷ്യന്മീറ്റില് ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററന്‍ ഓട്ടക്കാരന് എന്ന പദവി നേടിയിട്ടുണ്ട്. 2006 ല്‍ ബംഗളുരുവില്‍വച്ച് നടന്ന ഏഷ്യന്മീറ്റില് 100 മീറ്ററില്‍ സില്‍വറും 2010 ല്‍ മലേഷ്യയില്‍വച്ച് നടന്ന ഏഷ്യന്‍ മീറ്റില്‍ വെങ്കലവും നേടി അന്തര്‍ദേശീയ തലത്തിലും ഭാരതത്തിനഭിമാനമായിട്ടുണ്ട്.


