Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightമലിനീകരണത്തിനെതിരെ...

മലിനീകരണത്തിനെതിരെ വൃക്ഷയജ്ഞം; ജി​ല്ല​യി​ൽ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്​ ഒ​രുല​ക്ഷം ആ​ര്യ​വേ​പ്പി​ന്‍ തൈ​കൾ

text_fields
bookmark_border
മലിനീകരണത്തിനെതിരെ വൃക്ഷയജ്ഞം; ജി​ല്ല​യി​ൽ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്​ ഒ​രുല​ക്ഷം ആ​ര്യ​വേ​പ്പി​ന്‍ തൈ​കൾ
cancel
camera_alt

10ാമ​ത് വൃ​ക്ഷ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള ആ​ര്യ​വേ​പ്പി​ന്‍ തൈ​ക​ള്‍ അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റു​ന്നു

ആ​ലു​വ: പ്ര​കൃ​തി​യെ പ​രി​പോ​ഷി​പ്പി​ക്കാ​നും പ​രി​ച​രി​ക്കാ​നു​മാ​യി ‘എ​ന്‍റെ ഗ്രാ​മം ഗാ​ന്ധി​ജി​യി​ലൂ​ടെ’ മി​ഷ​ന്‍ ആ​രം​ഭി​ച്ച വൃ​ക്ഷ​യ​ജ്ഞം 10-ാം വ​ര്‍ഷ​ത്തി​ലേ​ക്ക്. ജി​ല്ല​യി​ല്‍ ഒ​രു ല​ക്ഷം ആ​ര്യ​വേ​പ്പി​ന്‍ തൈ​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ക്കാ​ൻ 2023 ജൂ​ണ്‍ അ​ഞ്ചി​ന് മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്ത പ്ര​ത്യേ​ക യ​ജ്ഞം ഈ ​മാ​സം അ​ഞ്ചി​ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. ഈ ​പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ശേ​ഷി​ക്കു​ന്ന 12000 തൈ​ക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട്ട് ല​ക്ഷ്യം പൂ​ര്‍ത്തീ​ക​രി​ക്കാ​ൻ എ​ല്ലാ ഒ​രു​ക്ക​വും ന​ട​ത്തി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ വാ​യു - ജ​ല - മ​ണ്ണ് മ​ലി​നീ​ക​ര​ണം പ​രി​ഹ​രി​ക്കാ​ൻ ഈ ​യ​ജ്ഞം സ​ഹാ​യ​മാ​കു​മെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​മ​ന്‍ നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞു. യ​ജ്ഞ​ത്തി​ന് ആ​വ​ശ്യ​മാ​യ ആ​ര്യ​വേ​പ്പി​ന്‍ തൈ​ക​ള്‍ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നാ​ണ് എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​മ്പ​ത്​ വൃ​ക്ഷ​യ​ജ്ഞ​ങ്ങ​ളി​ലൂ​ടെ അ​ഞ്ച​ര ല​ക്ഷം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ സം​സ്ഥാ​ന​ത്തും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ത​ര​ണം ന​ട​ത്തു​ക​യും വെ​ച്ച്​ പി​ടി​പ്പി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​വ ഭൂ​രി​ഭാ​ഗ​വും ഫ​ലം ത​ന്നു​തു​ട​ങ്ങി. സ്വ​ന്തം ഗ്രാ​മ​മാ​യ മു​പ്പ​ത്ത​ട​ത്ത്​ 10,001 മാ​വും പ്ലാ​വും ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ നേ​രി​ട്ട്​ വെ​ച്ച്​ പി​ടി​പ്പി​ച്ചു. ഇ​വ മൂ​ന്നു വ​ര്‍ഷം മു​മ്പ് മു​ത​ല്‍ ഫ​ലം ത​ന്നു തു​ട​ങ്ങി. കൂ​ടാ​തെ ‘ന​ടാം ന​ന​ക്കാം ന​ട​യി​ല്‍ വെ​ക്കാം’ പ​ദ്ധ​തി​യി​ലൂ​ടെ ഒ​ന്ന​ര ല​ക്ഷം ചെ​ത്തി, തു​ള​സി, കൂ​വ​ളം തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. പ​ക്ഷി​ക​ള്‍ക്ക് വേ​ന​ല്‍ക്കാ​ല​ത്ത് വെ​ള്ളം പ​ക​ര്‍ന്നു​വെ​ക്കാ​ൻ ഇ​ദ്ദേ​ഹം ആ​രം​ഭി​ച്ച ‘ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്‍പാ​ത്രം’ പ​ദ്ധ​തി​യി​ലൂ​ടെ ര​ണ്ടു ല​ക്ഷം മ​ണ്‍പാ​ത്ര​ങ്ങ​ള്‍ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
TAGS:aluva 
News Summary - tree planting initiative in aluva
Next Story