Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightജി.എസ്.ടി ഇളവിലെ...

ജി.എസ്.ടി ഇളവിലെ അവ്യക്തത; പാദരക്ഷ വ്യാപാരികളും ഉപഭോക്കാക്കളും സംഘർഷം പതിവായി

text_fields
bookmark_border
ജി.എസ്.ടി ഇളവിലെ അവ്യക്തത; പാദരക്ഷ വ്യാപാരികളും ഉപഭോക്കാക്കളും സംഘർഷം പതിവായി
cancel
Listen to this Article

ആ​ലു​വ: ജി.​എ​സ്.​ടി ഇ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ദ​ര​ക്ഷ വ്യാ​പാ​രി​ക​ളും ഉ​പ​ഭോ​ക്കാ​ക്ക​ളു​മാ​യി സം​ഘ​ർ​ഷം പ​തി​വാ​യി. ഇ​ള​വി​ലെ അ​വ്യ​ക്ത​ത​ക​ളാ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്. ജി.​എ​സ്.​ടി 12ൽ​നി​ന്ന്​ അ​ഞ്ച് ശ​ത​മാ​ന​ത്തി​ലേ​ക്ക് മാ​റി​യ​തി​ന്‍റെ കു​റ​വ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്​ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്​ ന​യി​ക്കു​ന്ന​ത്.

നി​ല​വി​ൽ പു​തു​താ​യി അ​ഞ്ച് ശ​ത​മാ​നം ജി.​എ​സ്.​ടി​യി​ൽ വ​രു​ന്ന ഉ​ൽ​പ​ന​ങ്ങ​ളി​ൽ പ​ഴ​യ വി​ല​യും പു​തി​യ വി​ല​യും വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് വ​രു​ന്ന​ത്. വി​ഷ​യം വ്യ​ക്ത​മാ​യി ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന അ​റി​യി​പ്പു​ക​ളോ സ​ർ​ക്കു​ല​റു​ക​ളോ പു​റ​പ്പെ​ടു​വി​ച്ച് സം​ഘ​ർ​ഷ​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ പാ​ദ​ര​ക്ഷ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കെ.​ആ​ർ.​എ​ഫ്.​എ ജി​ല്ല പ്ര​തി​നി​ധി സ​മ്മേ​ള​നം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഹു​സൈ​ൻ കു​ന്നു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ജീ​ബ് മൂ​സ സേ​ട്ട് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് കാ​സിം ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ഹു​സൈ​ൻ കു​ന്നു​ക​ര (പ്ര​സി), ന​ജീ​ബ് മൂ​സ സേ​ട്ട്, പി.​സി. ഉ​സ്മാ​ൻ, റ​ഫീ​ഖ് പ​ള്ളി​ക്ക​ര, മാ​ർ​ട്ടി​ൻ വൈ​പ്പി​ൻ, അ​ബ്ദു​ൽ വാ​ഹി​ദ് മാ​സ് (വൈ​സ് പ്ര​സി), ജൈ​ജു വ​ർ​ഗീ​സ് (ജ​ന. സെ​ക്ര), ന​ജീ​ബ് ക്ലാ​സി​ക്, ഷി​ജു കി​ങ് ഷൂ ​മാ​ർ​ട്ട്, മേ​ഴ്സി കൂ​ത്താ​ട്ടു​കു​ളം, ജ​ലാ​ൽ ഇ​ലാ​ഹി​യ, സ​ക്കീ​ർ ഹു​സൈ​ൻ പ​റ​വൂ​ർ (സെ​ക്ര.), മു​ഹ​മ്മ​ദ് കാ​സിം (ട്ര​ഷ), മ​ൻ​സൂ​ർ കോ​ത​മം​ഗ​ലം (സോ​ഷ്യ​ൽ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ), സി.​ഡി. ചെ​റി​യാ​ൻ, ന​വാ​ബ് ക​ള​മ​ശ്ശേ​രി (ര​ക്ഷാ​ധി​കാ​രി).

Show Full Article
TAGS:GST traders Customer conflict Product price 
News Summary - Uncertainty over GST exemption; Footwear traders and consumers clash frequently
Next Story