സ്ലാബില്ലാത്ത കാനകൾ അപകടഭീഷണിയാകുന്നു; കാനയിൽ വീണ് വയോധികന്റെ കാലൊടിഞ്ഞു
text_fields1. അങ്കമാലി തുറവൂർ റോഡിലെ സ്ലാബില്ലാത്ത കാന
2. കാനയിൽ വീണ വയോധികന്റെ കാലൊടിഞ്ഞ
നിലയിൽ
അങ്കമാലി: പുതുതായി നിർമിച്ച തുറവൂർ റോഡിലെ കാനകളിൽ സ്ലാബില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞദിവസം തുറവൂർ സ്വദേശിയായ വയോധികൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാൽവഴുതി കാനയിൽ വീണ് ഗുരുതരമായി പരിക്കേറ്റു. വലത് കാലിന്റെ എല്ലൊടിഞ്ഞ ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാനകൾ നിർമിച്ചപ്പോൾ സ്ലാബുകളില്ലാത്ത അവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ഉടൻ സ്ലാബ് സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതുവരെ സ്ഥാപിച്ചില്ല. രാത്രി സമയങ്ങളിൽ യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാണ്. കാനകളുടെ നിർമാണം കുറ്റമറ്റതാക്കുകയും കാനകൾക്ക് മുകളിൽ സ്ലാബിട്ട് കൈവരികൾ സ്ഥാപിച്ച് നടപ്പാത സുരക്ഷിതമാക്കണമെന്നും കിടങ്ങൂർ ഗാന്ധിനഗർ െറസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഫിയോ ഫ്രാൻസിസ്, സെക്രട്ടറി ടി.പി. ചാക്കോച്ചൻ എന്നിവർ ആവശ്യപ്പട്ടു.