Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവോട്ട് ഉറപ്പിച്ച്...

വോട്ട് ഉറപ്പിച്ച് സ്ഥാനാർഥി പര്യടനങ്ങൾ

text_fields
bookmark_border
വോട്ട് ഉറപ്പിച്ച് സ്ഥാനാർഥി പര്യടനങ്ങൾ
cancel
camera_alt

മൂവാറ്റുപുഴ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

ആ​യ​വ​ന​യി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു

പെ​രു​മ്പാ​വൂ​ര്‍: എ​ല്‍.​ഡി.​എ​ഫ് പെ​രു​മ്പാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ര്‍ഥി ബേ​സി​ല്‍ പോ​ള്‍ വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ല്‍ പ​ര്യ​ട​നം ന​ത്തി. പാ​ത്തി​പ്പാ​ലം പ​ച്ച​ക്ക​റി മാ​ര്‍ക്ക​റ്റി​ല്‍ പ​ച്ച​ക്ക​റി​ക​ള്‍ ന​ല്‍കി​യും ഷാ​ള്‍ പു​ത​പ്പി​ച്ചും സ്വീ​ക​ര​ണം ന​ല്‍കി. സ്ത്രീ​ക​ള്‍, തൊ​ഴി​ലാ​ളി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​ര്‍ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി. ചെ​ണ്ട​മേ​ളം, ബാ​ന്റു​മേ​ളം നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു പ​ര്യ​ട​നം. ക​ണ്ട​ന്ത​റ മ​സ്ജി​ദ് ജ​ങ്ഷ​ന്‍, ആ​ശാ​രി മു​ക​ള്‍, പെ​രി​യാ​ര്‍ ന​ഗ​ര്‍, ഒ​ര്‍ണ നെ​ടു​ന്തോ​ട്, ത​ണ്ടേ​ക്കാ​ട്, വെ​ട്ടി​ക്കാ​ട്ടു​കു​ന്ന്, ചെ​മ്പാ​ര​ത്തു​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ചു.

മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ. അ​രു​ണി​ന് ന​ഗ​ര​സ​ഭ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

പര്യടനം പൂർത്തിയാക്കി മാത്യു കുഴൽനാടൻ

മൂ​വാ​റ്റു​പു​ഴ: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ആ​യ​വ​ന, പാ​ല​ക്കു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര്യ​ട​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. പൊ​തു പ​ര്യ​ട​ന​ത്തി​ന്റെ നാ​ലാം ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ര്യ​ട​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​നം പാ​ല​ക്കു​ഴ​യി​ൽ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷ സോ​മ​ൻ തെ​റ്റ​യി​ൽ നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ജ്വ​ല വ​ര​വേ​ൽ​പാ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്. എം.​എ​ൽ.​എ എ​ന്ന നി​ല​യി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. പ​ട്ടാ​ള​ക്കു​രി​ശ്, ഉ​പ്പു​ക​ണ്ടം, അ​മ്പ​ലം​കു​ന്ന്, വ​ട്ട​ക്കു​ന്നേ​ത്താ​ഴം, കാ​പ്പി​പ്പ​ള്ളി, പാ​ല​ക്കു​ഴ ക​വ​ല, കാ​വും​ഭാ​ഗം, മു​ങ്ങാം​കു​ന്ന്, ഇ​ല്ലി​ക്കു​ന്ന്, വ​ലി​യ​ക​ണ്ടം പ​ള്ളി​ത്താ​ഴം, മാ​റി​ക, ക​ണ്ണാ​ടി​ക​ണ്ടം, കു​ട്ടി​ക്ക​വ​ല, അ​മ്പാ​ട്ടു​ക​ണ്ടം, കാ​ര​മ​ല, അ​യി​നു​മാ​ക്കി​ൽ, വ​ണ്ട​മ്പ്ര, പു​ളി​ക്ക​മാ​ലി, വാ​രി​ശ്ശേ​രി​ത്താ​ഴം, അ​റ​യാ​നി​ച്ചു​വ​ട്, പാ​ല​ക്കു​ഴ ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം. കെ.​എം. സ​ലിം, കെ.​എം അ​ബ്ദു​ൽ മ​ജീ​ദ്, കെ.​എം പ​രീ​ത്, ജോ​സ് വെ​ള്ള​മ​റ്റം, ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ, ഷൈ​സ​ൺ പി ​മാ​ങ്ങ​ഴ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ല്‍.​ഡി.​എ​ഫ് പെ​രു​മ്പാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ര്‍ഥി ബേ​സി​ല്‍ പോ​ള്‍ വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​ന്ത​റ​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു

എൻ. അ​രു​ണി​ന്റെ പൊതു പര്യടനത്തിന് സമാപനമായി

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​അ​രു​ണി​ന്റെ പൊ​തു​പ​ര്യ​ട​ന​ത്തി​ന് സ​മാ​പ​ന​മാ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ പു​ളി​ഞ്ചോ​ട് ക​വ​ല​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച പ​ര്യ​ട​നം സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗം പി.​ആ​ർ. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴ​പ്പി​ള്ളി, കു​ര്യ​ൻ മ​ല, ഉ​റ​വ​ക്കു​ഴി, വ​ൺ​വേ, മാ​ർ​ക്ക​റ്റ്, കാ​വു​ങ്ക​ര, വെ​ള്ളൂ​ർ കു​ന്നം, നെ​ഹ്​​റു പാ​ർ​ക്ക്, ക​ച്ചേ​രി​ത്താ​ഴം, ഹൗ​സി​ങ്​ ബോ​ർ​ഡ് അ​ട​ക്കം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം രാ​ത്രി മൂ​വാ​റ്റു​പു​ഴ അ​മ്പ​ലം കു​ന്നി​ൽ സ​മാ​പി​ച്ചു. വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന വ​ൻ​ജ​നാ​വ​ലി​യാ​ണ് തെ​രു​വോ​ര​ങ്ങ​ളി​ൽ കാ​ത്തു​നി​ന്ന​ത്. പൂ​ക്ക​ളും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും അ​ട​ക്ക​മു​ള്ള​വ ന​ൽ​കി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റ​ത്. എ​ൻ. അ​രു​ൺ വ്യാ​ഴാ​ഴ്ച മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ണ്ഡ​ല​ത്തി​ലെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സ്ഥാ​നാ​ർ​ഥി എ​ൻ. അ​രു​ൺ പ​റ​ഞ്ഞു.

സ​ണ്ണി തോ​മ​സിന്റെ പര്യടനം

മൂ​വാ​റ്റു​പു​ഴ: എ​ൻ.​ഡി.​എ സാ​ര​ഥി സ​ണ്ണി തോ​മ​സ് ക​ടു​ത്താ​ഴെ മൂ​വാ​റ്റു​പു​ഴ, ക​ല്ലൂ​ർ​ക്കാ​ട്, മ​ഞ്ഞ​ള്ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ കോ​ട​തി, ബാ​ര്‍ കൗ​ണ്‍സി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യ സ​ണ്ണി തോ​മ​സ് ക​ടൂ​ത്താ​ഴെ അ​ഭി​ഭാ​ഷ​ക​രോ​ടും ജീ​വ​ന​ക്കാ​രോ​ടും വോ​ട്ട് തേ​ടി. തു​ട​ര്‍ന്ന് കാ​വ​ക്കാ​ട് ബോ​ഡി​ഗ​ര്‍ ഇ​ന്റ​ര്‍നാ​ഷ​ണ​ല്‍ ക​മ്പ​നി​യി​ലും സ​ന്ദ​ര്‍ശി​ച്ചു തൊ​ഴി​ലാ​ളി​ക​ളോ​ട് വോ​ട്ട് അ​ഭ്യ​ര്‍ഥ​ന ന​ട​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് ക​ല്ലൂ​ര്‍ക്കാ​ട്, മ​ഞ്ഞ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വാ​ഹ​ന​പ​ര്യ​ട​നം ന​ട​ന്നു. ക​ര്‍ഷ​ക​മോ​ര്‍ച്ച ജി​ല്ലാ പ്ര​സി​ഡ​ന്റ് വി.​സി. ഷാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര്യടനം പൂർത്തിയാക്കി ഷിബു തെക്കുംപുറം

കോ​ത​മം​ഗ​ലം: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഷി​ബു തെ​ക്കും​പു​റ​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം കു​ട്ട​മ്പു​ഴ, കീ​രം​പാ​റ മ​ണ്ഡ​ല​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​യി. ആ​റാം ദി​ന പ​ര്യ​ട​നം മാ​മ​ല​ക്ക​ണ്ട​ത്ത് യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ​ബ്രാ​ഹിം ക​വ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ് കു​ട്ട​മ്പു​ഴ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​ഷി പൊ​ട്ട​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ഷ​മീ​ർ പ​ന​ക്ക​ൻ, ബാ​ബു ഏ​ലി​യാ​സ്, കെ.​പി. ബാ​ബു, പി.​എം. സ​ക്ക​രി​യ, എ.​ടി. പൗ​ലോ​സ്, പ്രി​ൻ​സ് വ​ർ​ക്കി, കെ.​എ. ജേ​ക്ക​ബ്, പി.​പി. ജ​ബ്ബാ​ർ, സി.​വൈ. മാ​ർ​ട്ടി​ൻ, ബേ​സി​ൽ ജോ​യ്, രാ​ജു എ​ബ്ര​ഹാം, ബി​നോ​യ്‌ സി. ​പു​ല്ല​ൻ, ജോ​ജി സ്ക​റി​യ, പി.​സി. ജോ​ർ​ജ്, ബാ​ബു പോ​ൾ, എ​ൻ.​സി. ചെ​റി​യാ​ൻ, മാ​മ​ച്ച​ൻ ജോ​സ​ഫ്, അ​നൂ​പ് ഇ​ട്ട​ൻ, ജ​യ​ൻ ഇ​ര​മ​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​ട്ട​മ്പു​ഴ​യി​ലും കീ​രം​പാ​റ​യി​ലും 30 കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പ​ര്യ​ട​നം കീ​ര​മ്പാ​റ ക​വ​ല​യി​ൽ സ​മാ​പി​ച്ചു.

വികസനമുരടിപ്പിനും അഴിമതിക്കുമെതിരെ ജനം വിധിയെഴുതും - വി.പി.സജീന്ദ്രൻ

അ​മ്പ​ല​മേ​ട്: അ​ഴി​മ​തി​ക്കും വി​ക​സ​ന മു​ര​ടി​പ്പി​നു​മെ​തി​രെ കു​ന്ന​ത്തു​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തു​മെ​ന്ന് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​പി.​സ​ജീ​ന്ദ്ര​ൻ. പു​ത്ത​ൻ​കു​രി​ശ്, അ​മ്പ​ല​മേ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​ര്യ​ട​ന​ത്തി​നു ന​ന്ദി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ന്ന​ത്തു​നാ​ട്ടി​ൽ വി​ക​സ​ന​ത്തി​ന്റെ തേ​ര് തെ​ളി​യി​ച്ച ടി.​എ​ച്ച്. മു​സ്ത​ഫ കാ​ണി​ച്ച വ​ഴി​ക​ളി​ലൂ​ടെ താ​ൻ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​ത്ത​ൻ​കു​രി​ശി​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് പോ​ൾ​സ​ൺ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്പ​ല​മേ​ട് മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന പ​ര്യ​ട​നം ജി​ല്ലാ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​ഴാ​ഴ​ച്ച രാ​വി​ലെ എ​ട്ട് മു​ത​ൽ കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും.

വാഴക്കുളത്ത് പര്യടനം നടത്തി പി.​വി ശ്രീ​നി​ജ​ൻ

കി​ഴ​ക്ക​മ്പ​ലം: കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ലം എ​ൽ.​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി ശ്രീ​നി​ജ​ൻ ബു​ധ​നാ​ഴ്ച രാ​വി​ലെ വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ഞ്ചി​നാ​ട് നി​ന്നാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. സി.​പി.​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ര​മേ​ശ് ച​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക്കേ എ​ഴി​പ്രം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും കു​ന്നു​വ​ഴി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലു​മെ​ത്തി​യ സ്ഥാ​നാ​ർ​ഥി സ്‌​കൂ​ൾ പ​ടി, സൗ​ഹൃ​ദ, മാ​വി​ൻ​ചു​വ​ട്, സെ​റ്റ​പ്പ് ക​വ​ല, മി​ല്ലും​പ​ടി, ക​നാ​ൽ ക​വ​ല തു​ട​ങ്ങി 11 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. ചെ​റു​വേ​ലി​ക്കു​ന്നി​ൽ സ​മാ​പി​ച്ചു. വെ​സ്റ്റ് മു​ടി​ക്ക​ൽ ക​വ​ല​യാ​ലാ​യി​രു​ന്നു ഉ​ച്ച​ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ പ​ര്യ​ട​നം. മാ​റ​മ്പി​ള്ളി, കു​ന്ന​ത്തു​ക​ര, കൈ​പ്പൂ​രി​ക്ക​ര, പാ​റ​പ്പു​റം പു​ന്നേ​ക്കാ​ട് ത​ട​യി​ട്ട പ​റ​മ്പ്, കീ​ൻ​പു​രം, സൗ​ത്ത് എ​ഴി​പ്രം, ന​ട​ക്കാ​വ് തു​ട​ങ്ങി 25 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി ചെ​മ്പ​റ​ക്കി​യി​ൽ സ​മാ​പി​ച്ചു.

ആന്റണി ജോണി​െന്റ പൊതുപര്യടനം സമാപിച്ചു

കോ​ത​മം​ഗ​ലം: എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്റ​ണി ജോ​ണി​ന്റെ പ​ര്യ​ട​ന സ​മാ​പ​നം തൃ​ക്കാ​രി​യൂ​ർ, കോ​ത​മം​ഗ​ലം മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു. തൃ​ക്കാ​രി​യൂ​ർ ത​ട​ത്തി​ക​വ​ല​യി​ൽ ആ​രം​ഭി​ച്ച പ​ര്യ​ട​നം ന​ഗ​ര​സ​ഭ​യി​ലെ താ​ണി​ക്ക​ത്ത​ടം ന​ഗ​റി​ൽ സ​മാ​പി​ച്ചു. സി.​പി.​ഐ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം പി.​കെ. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും പ​ഞ്ച​വാ​ദ്യ​ത്തി​ന്റെ​യും ചെ​ണ്ട​മേ​ള​ത്തി​ന്റെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​ൽ പൂ​ക്ക​ളും കാ​ർ​ഷി​ക വി​ള​ക​ളും ഫ​ല​വ​ർ​ഗ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി​ക്ക് ന​ൽ​കി.

പ്രകടനവും പൊതു സമ്മേളനവും

കോ​ത​മം​ഗ​ലം: ഇ​ട​ത് സ്ഥാ​നാ​ർ​ഥി ആ​ന്റ​ണി ജോ​ണി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​ല്ലാ​രി​മം​ഗ​ല​ത്തും നെ​ല്ലി​ക്കു​ഴി​യി​ലും എ​ൽ.​ഡി.​എ​ഫ് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി.

അ​ടി​വാ​ട് തെ​ക്കേ​ക​വ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി അ​ടി​വാ​ട് ടൗ​ണി​ൽ സ​മാ​പി​ച്ചു. പൊ​തു​സ​മ്മേ​ള​നം സി.​പി.​എം സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. അ​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ല്ലി​ക്കു​ഴി​യി​ൽ ക​മ്പ​നി പ​ടി​യി​ൽ ആ​രം​ഭി​ച്ച റാ​ലി നെ​ല്ലി​ക്കു​ഴി സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം എ.​എ​ൻ. ഷം​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. പ​രീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പി.​ടി. ബെ​ന്നി, ഷാ​ജി മു​ഹ​മ്മ​ദ്, ആ​ർ. അ​നി​ൽ​കു​മാ​ർ, എ.​എ. അ​ൻ​ഷാ​ദ്, എം.​എം. ബ​ക്ക​ർ, കെ.​എ. ജോ​യി, സി.​കെ. ഹ​രി​കൃ​ഷ്ണ​ൻ,റ​ഷീ​ദ സ​ലീം,പി.​എം. മ​ജീ​ദ്, സ​ഹി​ർ കോ​ട്ട​പ്പ​റ​മ്പി​ൽ, കെ.​ബി. അ​ൻ​സാ​ർ, സു​ബൈ​ർ പൂ​ത​യി​ൽ, ടി.​എം. അ​സീ​സ്, പി.​കെ. റ​ഷീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:Kerala Assembly Election 2026 candidate secure Votes 
News Summary - Candidate tours to secure votes
Next Story