Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചികുൻഗുനിയ: പരിശോധനയും...

ചികുൻഗുനിയ: പരിശോധനയും ബോധവത്കരണവും ഊർജിതമാക്കി

text_fields
bookmark_border
ചികുൻഗുനിയ: പരിശോധനയും ബോധവത്കരണവും ഊർജിതമാക്കി
cancel
camera_alt

ചികുൻഗുനിയ കണ്ടെത്തിയതിനെത്തുടർന്ന് കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിൽ ബോധവത്കരണവും പരിശോധനയും നടത്തുന്ന സംഘം

ചെങ്ങമനാട്: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുന്നുകര, ചെങ്ങമനാട് പഞ്ചായത്തുകളിലെ രണ്ട് വാർഡുകളിൽ വീതം ഏതാനും പേർക്ക് ചികുൻഗുനിയ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ ബോധവത്കരണ, പരിശോധന പ്രവർത്തനങ്ങൾ ഊർജിതമാക്കി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നേതൃത്വത്തിലുള്ള വിദഗ്ധ സംഘം 500ഓളം വീടുകൾ സന്ദർശിക്കുകയും, വിശദമായ പരിശോധനകൾ നടത്തുകയും. പുതിയ രോഗികളെ കണ്ടെത്തുന്നതിനും നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില വിലയിരുത്തുതിനും നടപടി സ്വീകരിച്ചു. രോഗബാധിതർക്ക് അനുബന്ധമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതോടൊപ്പം ആവശ്യമായ ചികിത്സയും, മറ്റ് നിർദേശങ്ങളും നൽകി. ചെന്നൈ സി.എം.ആർ സയൻറിസ്റ്റ് ഡോ. കിംബർലി ഡിസൂസ, ഡോ. പി. ആർതി, അഞ്ജു ബേബി, ചെങ്ങമനാട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി.പി. പുഷ്പ തുടങ്ങിയവർ ആരോഗ്യ ബോധവത്കരണത്തിന് നേതൃത്വം നൽകി.

വീടുകൾ കയറി നടത്തിയ പരിശോധനക്കും, രോഗ നിയന്ത്രണ പ്രതിരോധ മാർഗനിർദേശങ്ങൾക്കും ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് ജെർളി കപ്രശ്ശേരി, ആരോഗ്യ, വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷിഹാബ് കുന്നത്ത്, പഞ്ചായത്ത് അംഗം എ.ഡി. ജിനി, ഹെൽത്ത് സൂപ്പർവൈസർ എസ്. ബിജോഷ്, പബ്ലിക് ഹെൽത്ത്‌ നഴ്സ് സൂപ്പർവൈസർ സോഫി, പബ്ലിക് ഹെൽത്ത്‌ നഴ്സ് റിനി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആതിര, വിഷ്ണു, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സ് സുചന, മറിയം തുടങ്ങിയവരും നേതൃത്വം നൽകി. ചെങ്ങമനാട് ആശുപത്രിയിലെ ഡോക്ടർമാർ, പൊതുജനാരോഗ്യ പ്രവർത്തകർ, ബ്ലോക്ക് തല ആരോഗ്യ പ്രവർത്തകർ അടക്കം പങ്കെടുത്തു.

Show Full Article
TAGS:eranakulam news Local News disaster 
News Summary - Chikungunya: Testing and awareness campaign intensified
Next Story