Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജി​ല്ല സ്കൂ​ൾ...

ജി​ല്ല സ്കൂ​ൾ ശാ​സ്ത്ര​മേ​ള സ​മാ​പി​ച്ചു;എ​റ​ണാ​കു​ളം ഉ​പ​ജി​ല്ല​ക്ക്​ കി​രീ​ടം

text_fields
bookmark_border
ജി​ല്ല സ്കൂ​ൾ ശാ​സ്ത്ര​മേ​ള സ​മാ​പി​ച്ചു;എ​റ​ണാ​കു​ളം ഉ​പ​ജി​ല്ല​ക്ക്​ കി​രീ​ടം
cancel
camera_alt

ജി​ല്ല സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യി​ൽ വി​ജ​യി​ക​ളാ​യ എ​റ​ണാ​കു​ളം ഉ​പ​ജി​ല്ല​ക്ക് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.രാ​ധാ​കൃ​ഷ്ണ​ൻ ഓ​വ​റോ​ൾ ട്രോ​ഫി കൈ​മാ​റു​ന്നു

മൂവാറ്റുപുഴ: ജില്ല ശാസ്ത്രോത്സവത്തിൽ 1388 പോയിന്റോടെ എറണാകുളം ഉപജില്ല വിജയികളായി. 1359 പോയിന്‍റ് നേടി നോർത്ത് പറവൂർ രണ്ടാം സ്ഥാനത്തും അതിഥേയരായ മൂവാറ്റുപുഴ 1249 പോയന്‍റോടെ മൂന്നാം സ്ഥാനത്തുമെത്തി. സ്കൂളുകളിൽ 394 പോയിന്റോടെ മൂവാറ്റുപുഴ സെൻറ് ആഗസ്റ്റിൻസ് ജി. എച്ച്.എച്ച്.എസ് ആണ് മുന്നിൽ.

കോതമംഗലം സെൻറ് ആഗസ്റ്റിൻസ് ജി.എച്ച്.എച്ച്.എസ് (388), എറണാകുളം സെന്റ് തെരാസസ് സി.ജി.എച്ച്.എച്ച്. എസ് (334) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പ്രവൃത്തി പരിചയ മേളയിൽ 705 പോയിന്റോടെ നോർത്ത് പറവൂർ ഒന്നാമത്തെത്തിയപ്പോൾ എറണാകുളം (681), കോതമംഗലം (629) ഉപ ജില്ലകൾ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. സോഷ്യൽ സയൻസിൽ 161 പോയിന്റോടെ എറണാകുളം ഉപജില്ലയാണ് മുന്നിൽ. മൂവാറ്റുപുഴ (149), പെരുമ്പാവൂർ ,(138)ഉപജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. സയൻസ് മേളയിൽ 172 പോയിന്റോടെ ആലുവ ഒന്നാം സ്ഥാനത്തെത്തി. എറണാകുളം (151)), മൂവാറ്റുപുഴ (140) ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഗണിത ശാസ്ത്രത്തിൽ 273 പോയിന്റോടെ നോർത്ത് പറവൂർ ഉപജില്ല മുന്നിലെത്തിയപ്പോൾ മൂവാറ്റുപുഴ (266), കോതമംഗലം (255) ഉപ ജില്ലകൾ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഐ.ടി മേളയിൽ 145 പോയിന്റോടെ എറണാകുളം ഉപജില്ലയാണ് മുന്നിൽ. കോതമംഗലം (127), നോർത്ത് പറവൂർ (119) ഉപജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. സമാപന സമ്മേളനം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ നഗര സഭ വൈസ് ചെയർമാൻ പി. എം.അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൺ ജോയ്സ് മേരി ആന്റണി സമ്മാന ദാനം നിർവഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ ഷഹന മാഹിൻ, അസം ബീഗം, രജിത പി., അംഗങ്ങൾ, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, പബ്ലിസിറ്റി ആൻഡ് മീഡിയ കൺവീനർ ജെയ്സൺ ജോസഫ്, റിസപ്ഷൻ കൺവീനർ ബിജു ജോൺ തുടങ്ങിയവർ സംസാരിച്ചു. വി.എച്ച്.എസ്.ഇ എ.ഡി നവീന പി. സ്വാഗതവും മൂവാറ്റുപുഴ എ.ഇ.ഒ സജിമോൻ പി. എൻ.നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Ernakulam district science fair muvattupuzha 
News Summary - Ernakulam Wins District Science Fair
Next Story