വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവർച്ച; അഞ്ചുപേർ പിടിയിൽ
text_fieldsമൂവാറ്റുപുഴ: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ അഞ്ചുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങൂർ അരുവപ്പാറ ഈട്ടുങ്കൽപടി വീട്ടിൽ വിജയൻ (68), പ്ലാച്ചേരി വീട്ടിൽ അലൻ (26), മഞ്ഞാക്കൽ വീട്ടിൽ രാജൻ (61), മേക്കപ്പാല മാലിക്കുടി വീട്ടിൽ ബേസിൽ ജോർജ് (30), കോട്ടപ്പടി പ്ലാമുട്ടി മാലിയിൽ വീട്ടിൽ ആഷിൽ (25) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഈസ്റ്റ് മാറാടി ഭാഗത്തെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പോർച്ചിൽ കിടന്ന കാർ കവർച്ച നടത്തുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പരാതിക്കാരിയുടെ ഭർത്താവുമായുള്ള സാമ്പത്തിക ഇടപാടുകളെത്തുർന്നുള്ള തർക്കമാണ് കാരണം. അന്വേഷണസംഘത്തിൽ എസ്.ഐമാരായ എൻ.എസ്. റോയ്, എസ്. ശ്രീനാഥ്, പി.സി. ജയകുമാർ, സി.പി. ബഷീർ, എം.വി. ദിലീപ് കുമാർ, എ.എസ്.ഐ സാബിർ കെ. ഉസ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എച്ച്. ഹാരിസ്, വി.എ. റഫീഖ്, എം.പി. രതീഷ്, കെ.പി. നിസാർ, ശ്രീജു രാജൻ, ബിനിൽ എൽദോസ് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


