Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right35 കിലോ കഞ്ചാവുമായി...

35 കിലോ കഞ്ചാവുമായി മലയാളിയടക്കം ഏഴംഗ സംഘം പിടിയിൽ

text_fields
bookmark_border
35 കിലോ കഞ്ചാവുമായി മലയാളിയടക്കം ഏഴംഗ സംഘം പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

ആലുവ: രണ്ടിടങ്ങളിലായി പൊലീസിന്റെ വൻ കഞ്ചാവ് വേട്ട. 35 കിലോ കഞ്ചാവുമായി ഒരു മലയാളിയും ആറ് അന്തർ സംസ്ഥാന തൊഴിലാളികളും പിടിയിലായി. ഓട്ടോയിൽ 25 കിലോ കഞ്ചാവുമായി വന്ന പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സുജൻ മണ്ഡൽ (31), ഇനാഫുൽ മണ്ഡൽ (26), മഫീക്കുൽ മണ്ഡൽ (25), ഓട്ടോ ഡ്രൈവർ ആലുവ നൊച്ചിമ പുളിക്കലത്ത് വീട്ടിൽ ആസാദ് (41) എന്നിവരെ തോട്ടക്കാട്ടുകരയിൽ വച്ചാണ് പിടികൂടിയത്.

ഓട്ടോയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവമായി മൂർഷിദാബാദ് സ്വദേശികളായ രാകേഷ് മണ്ഡൽ (25), ബാപ്പി വിശ്വാസ് (28), മാഫിക്കുൽ ബിശ്വാസ് (22) എന്നിവരെ ദേശത്ത് വെച്ചും ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടി. ഒഡീഷയിൽ നിന്ന് തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിച്ചത്. അങ്കമാലിയിൽ തീവണ്ടി ഇറങ്ങി ഓട്ടോറിക്ഷയിൽ ആലുവയിലേക്ക് വരുന്ന വഴിയാണ് ആദ്യ സംഘം പിടിയിലായത്.

ഇവർ ഓട്ടോ ഡ്രൈവർ ആസാദിനാണ് ചരക്ക് കൊണ്ടുവന്നതെന്ന് പൊലീസിനോട് പറഞ്ഞു. കിലോക്ക് 18,000 രൂപ നിരക്കിലാണ് ആസാദിന് നൽകിയിരുന്നത്. അങ്കമാലിയിലിറങ്ങി അവിടെ നിന്ന് ഓട്ടോ വിളിച്ച് കുട്ടമശേരി ഭാഗത്തേക്ക് പോകുന്ന വഴിയാണ് ദേശത്തുവെച്ച് 10 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് ഷോൾഡർ ബാഗിൽ വസ്ത്രത്തിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു. ഡാൻസാഫ് ടീം, പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഡിവൈ.എസ്.പിമാരായ ജെ. ഉമേഷ് കുമാർ, ബാബുക്കുട്ടൻ, ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായവന്ദന കൃഷ്ണ, അജിത് കുമാർ, വി.ആർ. വിഷ്ണു, കെ.കെ. സജീഷ്, ടി. അനൂപ്, ബിജു, എ.എസ്.ഐമാരായ പി.എ. അബ്ദുൽ മനാഫ്, ബിനു, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, സി.പി.ഒമാരായ റോബിൻ ജോയി, മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, വി.എ. അഫ്സൽ, സിറാജുദ്ദീൻ, അരവിന്ദ് വിജയൻ, ഗസ്നി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 375 കിലോയോളം കഞ്ചാവാണ് ഈ വർഷം ഇതുവരെ റൂറൽ ജില്ലയിൽ പൊലീസ് പിടികൂടിയത്.

Show Full Article
TAGS:malayali arrested ganja 
News Summary - Gang of seven including a Malayali arrested with 35 kg of ganja
Next Story