Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴ കനത്തു,...

മഴ കനത്തു, മണ്ണിടിച്ചിൽ ഭീതിയിൽ കോർമല; മാറിത്താമസിക്കാൻ അഞ്ച് കുടുംബങ്ങൾക്ക് നോട്ടീസ്

text_fields
bookmark_border
മഴ കനത്തു, മണ്ണിടിച്ചിൽ ഭീതിയിൽ കോർമല;  മാറിത്താമസിക്കാൻ അഞ്ച് കുടുംബങ്ങൾക്ക് നോട്ടീസ്
cancel
camera_alt

മൂവാറ്റുപുഴ നഗരത്തിലെ കോർമലക്കുന്ന്

മൂവാറ്റുപുഴ: അതിതീവ്ര മഴയാരംഭിച്ചതോടെ നഗരത്തിലെ കോർമല അടക്കം മണ്ണിടിച്ചിൽ ഭീതിയിൽ. മല ഇടിച്ചിൽ സാധ്യത ഏറിയ കോർമലയിലെ താമസക്കാരായ അഞ്ച് കുടുംബങ്ങളോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിത്താമസിക്കാനാവശ്യപ്പെട്ട് റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകി. പോകാൻ മറ്റിടങ്ങളില്ലാത്തതിനാൽ കുടുംബങ്ങൾ മാറിത്താമസിക്കാൻ തയാറായിട്ടില്ല.

2015 ജൂലൈ അഞ്ചിലെ കനത്ത മഴയിലാണ് നഗരമധ്യത്തിലെ കോർമലക്കുന്ന് ഇടിഞ്ഞ് എം.സി റോഡിൽ പതിച്ചത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്തുനിന്ന് എത്തിയ വിദഗ്ധസംഘത്തിന്റ പരിശോധയിൽ ഏഴ് വിള്ളലുകൾ മലയിൽ കണ്ടെത്തിയിരുന്നു. നിലവിൽ മലയിൽ അപകടാവസ്ഥയില്ലെന്നു പറയുന്നുണ്ടങ്കിലും മലയിലെ വിള്ളൽ ആശങ്ക ഉയർത്തുന്നതാണ്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാങ്കും ഐ.ബിയുമടക്കം സ്ഥിതിചെയ്യുന്ന മല മണ്ണിടിച്ചിലിനെ തുടർന്ന് സംരക്ഷണഭിത്തി കെട്ടി സുരക്ഷതിമാക്കുമെന്ന പ്രഖ്യാപനം നടന്നിട്ടും വർഷങ്ങൾ കഴിഞ്ഞു.

ഒരു പതിറ്റാണ്ട് മുമ്പ് ശക്തമായ മഴയിൽ എം.സി റോഡിലേക്ക് ഇടിഞ്ഞുവീണ കോർമല ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നേരിടുകയാണ്. എം.സി റോഡിന് സമാന്തരമായി ഐ.ടി.ആർ ജങ്ഷൻ മുതൽ എൻ.എസ്.എസ് കവല വരെ ഒരു കിലോമീറ്ററോളം ദൂരത്തിൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന കുന്നിന്റ ഒരു ഭാഗം നൂറടിയിലേറെ ഉയരത്തിൽനിന്നു ഇടിഞ്ഞ് എം.സി റോഡിലേക്ക് പതിക്കുകയായിരുന്നു.

ബഹുനില മന്ദിരമടക്കം മണ്ണിനടിയിൽപെട്ട് നശിച്ചിരുന്നു. നഗരത്തെയാകെ ഭീതിയിലാക്കി രാത്രിയിലാണ് കോർമലക്കുന്ന് ഇടിഞ്ഞത്. മണ്ണിടിച്ചിലിനെ തുടർന്നു റവന്യൂ, ജല അതോറിറ്റി, ജിയോളജി വകുപ്പധികൃതർ പരിശോധന നടത്തി ഉദ്യോഗസ്ഥർ റിപ്പോർട്ട് തയാറാക്കിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികളായിട്ടില്ല. മഴ ശക്തമാകുന്നതോടെ ചെറിയ തോതിൽ ഇടിഞ്ഞുക്കൊണ്ടിരിക്കുന്നുണ്ട്. മല സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ പലവട്ടം അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടികളൊന്നുമെടുത്തിട്ടില്ല.

സംരക്ഷണഭിത്തി ഉടൻ നിർമിക്കുമെന്നും മലയിൽ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങൾക്ക് സ്ഥലവും വീടും കണ്ടെത്തി നൽകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. നഗരത്തിലെ മറ്റൊരു മലയായ സത്രക്കുന്ന് കഴിഞ്ഞ വർഷക്കാലത്താണ് ഇടിഞ്ഞ് തിരക്കേറിയ കാവുംപടി റോഡിൽ പതിച്ചത്. നിലവിൽ ഇവിടെയും അപകട ഭീഷണിയിലാണ്. ഇതിനു പുറമെയാണ് ആരക്കുഴ പഞ്ചായത്തിലെ ആറൂർ ടോപ്പിലേയും മീങ്കുന്നം എലുവിച്ചിറയിലെയും മണ്ണിടിച്ചിൽ ഭീഷണി.

കനത്ത മഴയിൽ സ്കൂളിന്‍റെ ചുറ്റുമതിൽ തകർന്നു

മൂ​വാ​റ്റു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ തൃ​ക്ക​ള​ത്തൂ​ർ എ​ൽ.​പി സ്കൂ​ളി​ന്റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ത​ക​ർ​ന്ന​ത്. മ​തി​ൽ ത​ക​ർ​ന്നു വീ​ണ് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ധി​കാ​രി​ക​ൾ ആ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​നോ​ടും ക്ലാ​സ് മു​റി​ക​ളോ​ടും വ​ള​രെ അ​ടു​ത്താ​യാ​ണ് മ​തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​ത്. മ​തി​ൽ ഇ​ടി​ഞ്ഞു​കി​ട​ക്കു​ന്ന ഭാ​ഗ​ത്തു​ള്ള ഗ്രൗ​ണ്ട് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പ്ര​ശ്‌​ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് എ.​ഐ.​വൈ.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. മ​തി​ൽ ന​ന്നാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
TAGS:eranakulam Local News Kormala Heavy Rain 
News Summary - Heavy rains, fear of landslides in Kormala; Notices issued to five families to relocate
Next Story