Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2026 3:32 AM GMT Updated On
date_range 24 April 2026 3:32 AM GMTഅന്തർ സംസ്ഥാന തൊഴിലാളിക്ക് സൂര്യാഘാതമേറ്റു
text_fieldscamera_alt
പാണ്ഡവ ബൈരയുടെ കൈക്ക് സൂര്യാഘാതമേറ്റ നിലയിൽ
കൂത്താട്ടുകുളം: ഒഡിഷ സ്വദേശിയായ പാണ്ഡവ ബൈരക്ക് (27) സൂര്യാഘാതമേറ്റു. താമരക്കാട് ഭാഗത്ത് പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിയാണിദ്ദേഹം. പണിസ്ഥലത്ത് വെച്ച് വ്യാഴാഴ്ചയാണ് സൂര്യാഘാതം ഏറ്റത്.
ശരീരത്ത് ചെറിയ പൊള്ളലുകൾ ഉണ്ടായെങ്കിലും വകവെക്കാതെ ഇന്ന് വീണ്ടും പണിക്കെത്തുകയായിരുന്നു. കൂടുതൽ പൊള്ളലുകൾ ഉണ്ടായതോടെ ആംബുലൻസിൽ കൂത്താട്ടുകുളം ഗവൺമെന്റ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
യുവാവിന്റെ ഇരു കൈകളിലും കഴുത്തിലുമാണ് പൊള്ളലേറ്റത്. ഇദ്ദേഹത്തെ പിന്നീട് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുവാവ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
Next Story


