Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2026 4:33 AM GMT Updated On
date_range 3 May 2026 4:33 AM GMTയാക്കോബായ-ഓർത്തഡോക്സ് സംഘർഷം; രണ്ടുപേർക്ക് പരിക്ക്
text_fieldsകോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ പെരുന്നാളുമായി ബന്ധപ്പെട്ട് യാക്കോബായ-ഓർത്തഡോക്സ് സംഘർഷം. ഓർത്തഡോക്സ് വിഭാഗത്തിന്റെ പെരുന്നാൾ ശുശ്രൂഷയിൽ നിലവിലുള്ള വികാരിയെ കൂടാതെ ഒരാളെ കൂടി ഉൾപ്പെടുത്തിയത് ചോദ്യംചെയ്ത് തുടങ്ങിയ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. വൈകിട്ട് ആറോടെ പള്ളിയിൽ ശുശ്രൂഷക്കിടെ കുരുമുളക് സ്പ്രേ അടിച്ചതോടെ വിശ്വാസികൾ പുറത്തേക്കിറങ്ങി.
ഒടുവിൽ പുത്തൻകുരിശ് പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടുപേരെ പ്രാഥമിക ചികിത്സകൾക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story


