Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാക്കനാട് കുടുംബാരോഗ്യ...

കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം; കെട്ടിക്കിടക്കുന്ന മാലിന്യം നീക്കും

text_fields
bookmark_border
കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം; കെട്ടിക്കിടക്കുന്ന മാലിന്യം നീക്കും
cancel

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ കാ​ക്ക​നാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ചാ​ക്കു​ക​ണ​ക്കി​ന് മാ​ലി​ന്യം ചൊ​വ്വാ​ഴ്ച നീ​ക്കു​മെ​ന്ന്​ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ രാ​ധാ​മ​ണി​പി​ള്ള പ​റ​ഞ്ഞു.ഇ​തു​സം​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്ച ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത ശ്ര​ദ്​​ധ​യി​ൽ​പെ​ട്ട ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റോ​ട് മാ​ലി​ന്യം നീ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ആ​ഴ്ച​ക​ളി​ൽ ഹ​രി​ത ക​ർ​മ​സേ​ന കൊ​ണ്ടു​പോ​യി​രു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് ഒ​ന്ന​ര മാ​സ​ത്തോ​ള​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ക​റു​ത്ത ക​വ​റി​ൽ പൊ​തി​ഞ്ഞ്​ മാ​ലി​ന്യം കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി മാ​ലി​ന്യം ആ​ഴ്ച തോ​റും നീ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ നീ​ക്കാ​ത്ത​തി​ൽ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

എ​ലി​ക​ളും മ​റ്റും ക​യ​റി ഈ ​ക​വ​റു​ക​ൾ ക​ടി​ച്ചു​കീ​റി​യ നി​ല​യി​ലു​മാ​ണ്. ദി​ന​വും ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ന്ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​തെ കി​ട​ക്കു​ന്ന​ത്.അ​തേ​സ​മ​യം, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മാ​ലി​ന്യം ഹ​രി​ത​ക​ർ​മ സേ​ന​യെ ഉ​പ​യോ​ഗി​ച്ച് നീ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന്​ ഹ​രി​ത​ക​ർ​മ സേ​ന​ക്ക് ഫീ​സ് ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ചി​ത്ര​മാ​യ മ​റു​പ​ടി.

Show Full Article
TAGS:Madhyamam Impact Kakkanad Family Health Centre Ernakulam News 
News Summary - Kakkanad Family Health Centre
Next Story