ഏഴുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികള്‍ പിടിയില്‍
text_fieldsപിടിയിലായ ഒഡിഷ സ്വദേശിനികള്‍
കാലടി: ഏഴുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികള്‍ പൊലീസ് പിടിയില്‍. കണ്ടമാല്‍ ഉദയഗിരി സ്വര്‍ണ്ണലത ഡിഗല്‍ (29), ഗീതാഞ്ജലി ബഹ്റ (35) എന്നിവരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കാലടിയില്‍ നിന്ന്പിടികൂടിയത്. കോഴിക്കോട് നിന്ന് കൊട്ടാരക്കരക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിലായിരുന്നു കഞ്ചാവ് കടത്തിയത്.
എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം ബസില്‍ പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. വാനിറ്റി ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡിഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.