Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKaladichevron_right100 ഗ്രാം...

100 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
100 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍
cancel
camera_alt

ബി​ന്ദു ,ഷെ​ഫീ​ഖ്

കാ​ല​ടി: 100 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി ഉ​ള്‍പ്പ​ടെ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. മ​റ്റൂ​ര്‍ പി​രാ​രൂ​ര്‍ കാ​ഞ്ഞി​ല​ക്കാ​ട​ന്‍ ബി​ന്ദു (40), ചേ​ലാ​മ​റ്റം കു​ന്ന​ക്കാ​ട്ട്മ​ല കു​പ്പി​യാ​ന്‍ വീ​ട്ടി​ല്‍ ഷെ​ഫീ​ഖ് (44) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ മ​രോ​ട്ടി​ചോ​ട് ഭാ​ഗ​ത്ത് വ​ച്ച് ബി​ന്ദു​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ങ്ക​മാ​ലി​യി​ല്‍ ബ​സി​ല്‍ വ​ന്നി​റ​ങ്ങി​യ ബി​ന്ദു​വി​നെ സ്‌​കൂ​ട്ട​റി​ല്‍ കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ബി​ന്ദു​വി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ ചേ​ലാ​മ​റ്റ​ത്തു​ള്ള ഷെ​ഫീ​ഖും ബി​ന്ദു​വും ഒ​രു​മി​ച്ചാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നാ​യി പോ​യ​തെ​ന്നും വ്യ​ക്​​ത​മാ​യി.

തു​ട​ര്‍ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ഷെ​ഫീ​ഖ് മ​റ്റൊ​രു ബ​സ്സി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് പെ​രു​മ്പാ​വൂ​രി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചു. പി​ന്നീ​ട് അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ​യും പി​ടി​കൂ​ടി. മ​യ​ക്കു​മ​രു​ന്ന് ചെ​റി​യ സി​പ് ലോ​ക്ക് ക​വ​റു​ക​ളി​ലാ​ക്കി വി​ല്‍പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഷെ​ഫീ​ക്കി​നെ​തി​രെ ക​ഞ്ചാ​വ് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

Show Full Article
TAGS:MDMA Two arrested Ernakulam News 
News Summary - Two arrested with 100 grams of MDMA
Next Story