കാട്ടനയെ വീണ്ടും മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നൽകി
text_fieldsപരിക്കേറ്റ് അവശ നിലയിൽ കാണപ്പെട്ട കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി ചികിത്സ നൽകുന്നു
കാലടി: കാലിന് പരിക്കേറ്റ് അവശ നിലയിൽ കാണപ്പെട്ട കാട്ടാനയെ വീണ്ടും മയക്കുവെടി വെച്ച് പിടികൂടി ചികിത്സ നൽകി. മലയാറ്റൂർ വനം ഡിവിഷൻ കാലടി റേഞ്ചിലെ കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന പ്ലാന്റേഷൻ കോർപറേഷൻ കല്ലാല എസ്റ്റേറ്റ് പന്ത്രണ്ടാം ബ്ലോക്കിൽ മൈലുംകുഴി ഭാഗത്താണ് പരിക്കേറ്റ നിലയിൽ കാണപ്പെട്ട കൊമ്പന്‍റെ തുടർചികിത്സ നടത്തിയത്.
ഈ ഭാഗത്തുള്ള തോട്ടിൽ വെള്ളം കുടിക്കാൻ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ എത്തിയപ്പോഴാണ് 15 വയസോളം പ്രായമുള്ള കാട്ടാനയെ മയക്കുവെടി വെച്ചത്. പരിക്കേറ്റ ഭാഗത്ത് ആന്‍റിബയോട്ടിക്ക് മരുന്നുകൾ വെക്കുകയും, പഴുപ്പുള്ള ഭാഗം വൃത്തിയാക്കുകയും ചെയ്തു. നാലുമണിക്കൂറോളം ചികിത്സ നീണ്ടുനിന്നു. ഒരു മാസം മുമ്പ് വാഴച്ചാൽ ഡിവിഷൻ അതിരപ്പിള്ളി റേഞ്ച് പരിധിയിലാണ് ആദ്യം ഈ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
ആന ചൊവ്വാഴ്ച മുതൽ ഭക്ഷണം എടുക്കുന്നതായും സഞ്ചാരം നടത്തുന്നതായും ബോധ്യപ്പെട്ടിട്ടുള്ളതായും, വരും ദിവസങ്ങളിലും നിരീക്ഷണം നടത്തി ആരോഗ്യസ്ഥിതി വിലയിരുത്തുമെന്നും അധികൃതർ അറിയിച്ചു.എറണാകുളം അസി. ഫോറസ്റ്റ് വെറ്ററനറി ഓഫിസർ ബിനോയ് സി. ബാബു, തൃശ്ശൂർ അസി. ഫോറസ്റ്റ് വെറ്ററനറി ഓഫിസർ കെ.വി. മിഥുൻ, പാലക്കാട് അസി. ഫോറസ്റ്റ് വെറ്ററനറി ഓഫിസർ ഡേവിഡ് എബ്രഹാം തുടങ്ങിയവർ


