പൊതുനിരത്തിൽ തള്ളിയ ആശുപത്രി മാലിന്യം സാമൂഹികവിരുദ്ധർ കത്തിച്ചു
text_fieldsസീപോർട്ട്-എയർപോർട്ട് റോഡിന് സമീപം ആശുപത്രിമാലിന്യം കത്തുന്നു
കളമശ്ശേരി: സ്വകാര്യ ക്ലിനിക്കിൽനിന്നുള്ള പ്ലാസ്റ്റിക് അടങ്ങിയ ആശുപത്രി മാലിന്യങ്ങൾ പൊതുനിരത്തിൽ തള്ളിയത് രാത്രിയിൽ സാമൂഹികവിരുദ്ധർ കത്തിച്ചു. കളമശ്ശേരി സീപോർട്ട്- എയർപോർട്ട് റോഡിനായുള്ള എച്ച്.എം.ടി സ്ഥലത്ത് തള്ളിയ മാലിന്യമാണ് സാമൂഹികവിരുദ്ധർ കത്തിച്ചത്.
രാവിലെ മുതലാണ് ജനവാസ കേന്ദ്രത്തിന് സമീപം മാലിന്യം കണ്ടത്. തുടർന്ന് നഗരസഭ നടത്തിയ അന്വേഷണത്തിൽ പാലാരിവട്ടം ബൈപാസിലെ സ്വകാര്യ ക്ലിനിക്കിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. ക്ലിനിക് ഉടമകൾ സംസ്കരിക്കാൻ സ്വകാര്യ ഏജൻസിയെ ഏൽപിച്ചതാണിത്. ഇതനുസരിച്ചുള്ള നടപടികൾ നടത്തിവരവേയാണ് മാലിന്യം കത്തിച്ചിരിക്കുന്നത്.