ലോറിയിടിച്ച് ബൈക്ക് യാത്രികന്റെ മരണം: ഡ്രൈവർ അറസ്റ്റിൽ
text_fieldsമെഹബൂബ്
ലോറിയിടിച്ച് ബൈക്ക് യാത്രികന്റെ മരണം: ഡ്രൈവർ അറസ്റ്റിൽ
കളമശ്ശേരി: ദേശീയ പാതയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നിറുത്താതെ പോയ ഹരിയാന രജിസ്ട്രേഷൻ ലോറിയും ഡ്രൈവറും പൊലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നുമാണ് ലോറി പിടികൂടിയത്. ഒപ്പം ലോറി ഓടിച്ച ഡ്രൈവർ ഹരിയാന സ്വദേശി മെഹബൂബ് (43) നെയും അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ടോടെ വാഹനവും ഡ്രൈവറേയും പൊലീസ് കളമശ്ശേരിയിൽ എത്തിച്ചു. ചൊവ്വാഴ്ച രാത്രി 11.15 ഓടെയാണ് ഇടപ്പള്ളി ടോളിൽ മെട്രോ പില്ലർ നമ്പർ 383ന് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ പാലക്കാട് എരമയൂർ കൊട്ടക്കര വീട്ടിൽ വിനോദിന്റെ മകൻ നിതിൻ വിനോദിനാണ് (26) ജീവൻ നഷ്ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ അപകടത്തിന് കാരണമായ ലോറി നിറുത്താതെ പോവുകയായിരുന്നു. ഡ്രൈവറെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.