Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKalamasserychevron_rightകളമശേരിയിൽ കളംനിറഞ്ഞ്...

കളമശേരിയിൽ കളംനിറഞ്ഞ് വികസന പദ്ധതികൾ

text_fields
bookmark_border
കളമശേരിയിൽ കളംനിറഞ്ഞ് വികസന പദ്ധതികൾ
cancel
camera_alt

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് മ​ന്ത്രി പി. ​രാ​ജീ​വ് പ്ര​ഭാ​ത ഭ​ക്ഷ​ണം

വി​ള​മ്പു​ന്നു

ക​ള​മ​ശ്ശേ​രി: വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ണ്ണി​ക്കാ​ട്ടി​യാ​ൽ അ​ത് വോ​ട്ടാ​കു​മെ​ങ്കി​ൽ എ​ണ്ണാ​ൻ കൂ​ടെ​ക്കൂ​ടൂ എ​ന്നാ​ണ് ക​ള​മ​ശ്ശേ​രി​യി​ലെ സ്ഥാ​നാ​ർ​ഥി പി.​രാ​ജീ​വി​ന്റെ സ്നേ​ഹ​ക്ഷ​ണം. അം​ഗ​ൻ​വാ​ടി മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​​ത്തി​നു​വ​രെ വേ​ണ്ട​ത് ​വേ​ണ്ട​ത്ര നീ​ക്കി​വെ​ച്ചാ​ണ് ഈ ​അ​വ​കാ​ശ​വാ​ദം.

മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള 60 അം​ഗ​ൻ​വാ​ടി​ക​ളും സ്മാ​ർ​ട്ട് ആ​ക്കി. 95.6 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി​യാ​ണി​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ നാ​ല് സ്കൂ​ളു​ക​ൾ​ക്കാ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​ത്. കി​ഫ്ബി​യി​ൽ ലാ​പ്ടോ​പ്പു​ക​ളും പ്രൊ​ജ​ക്ട​റു​ക​ളു​മ​ട​ക്കം കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. സ്കൂ​ളു​ക​ളി​ൽ ശു​ദ്ധ​ജ​ലം ഉ​റ​പ്പാ​ക്കാ​ൻ ആ​ർ.​ഒ പ്ലാ​ന്‍റ് എ​ല്ലാ സ്കൂ​ളു​ക​ളി​ലും സ്ഥാ​പി​ച്ചു. ടാ​ബ്‍ല​റ്റ​ട​ക്ക​മു​ള്ള പ​ഠ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം വേ​റെ. ശു​ചി​ത്വ ശീ​ല​ങ്ങ​ൾ പ​രി​ശീ​ലി​പ്പി​ക്കാ​ൻ ‘ചി​ത്ര​ക​ഥാ പു​സ്ത​കം’ ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്തു.

ഐ.​ടി.​ഐ​ക്ക് 1.18 കോ​ടി രൂ​പ​യും വ​നി​താ പോ​ളി​ക്ക് 1.86 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ച്ചു. പു​തി​യ വ​ർ​ക് ഷോ​പ്പ് നി​ർ​മി​ച്ചു; ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ മൂ​ന്ന് സ​യ​ൻ​സ് പാ​ർ​ക്കു​ക​ളി​ൽ ഒ​ന്ന് ക​ള​മ​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലാ​ണ്. പു​തി​യ മെ​റ്റീ​രി​യ​ലു​ക​ളു​ടെ വി​ക​സ​നം, ഘ​ട​നാ ജീ​വ​ശാ​സ്ത്രം, മെ​ഡി​ക്ക​ൽ/​ജി​നോ​മി​ക് ഗ​വേ​ഷ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പാ​ർ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. കി​ൻ​ഫ്ര ഹൈ​ടെ​ക് പാ​ർ​ക്കി​ൽ ക​ള​മ​ശ്ശേ​രി ടെ​ക്നോ​ള​ജി ഇ​ന്ന​വേ​ഷ​ൻ സോ​ണി​നാ​യി സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കാ​യി ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നാ​യി ബ​ജ​റ്റി​ൽ 20 കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.

നൈ​പു​ണി മി​ക​വു​ള്ള​വ​രാ​ക്കാ​ൻ ആ​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് ‘സ്കി​ല്ലി​ങ് ക​ള​മ​ശ്ശേ​രി യൂ​ത്ത്’. അ​തി​നു​ള​ള നാ​ല് ഏ​ക്ക​ർ കാ​മ്പ​സി​ൽ 1,10,000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ൽ 100 കോ​ടി ചെ​ല​വി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു.

മ​ണ്ഡ​ല​ത്തി​ലെ നാ​ലു തൊ​ഴി​ൽ​മേ​ള​ക​ൾ വ​ഴി അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ തൊ​ഴി​ല​വ​സ​രം കി​ട്ടി. വ​ർ​ക്ക് നി​യ​ർ ഹോം ​അ​നു​വ​ദി​ച്ചു. പ്ല​ഗ് ആ​ൻ​ഡ് പ്ലേ ​ഓ​ഫി​സ്, മീ​റ്റി​ങ് റൂ​മു​ക​ൾ, ട്രെ​യി​നി​ങ് റൂം ​തു​ട​ങ്ങി സൗ​ക​ര്യ​ങ്ങ​ൾ ആ​ല​ങ്ങാ​ട് വ​ർ​ക്ക് നി​യ​ർ സ്പേ​സി​ലു​ണ്ട്.

Show Full Article
TAGS:development project kalamassery 
News Summary - Development projects are filling up in Kalamassery
Next Story