പൊതു കാന വഴി മാലിന്യം പെരിയാറിലേക്ക്
text_fieldsപാതാളം റെഗുലേറ്റർ ബ്രിഡ്ജിലെ ലോക് ഷട്ടറിൽ ഒഴുകി
എത്തിയ മാലിന്യം കെട്ടിക്കിടക്കുന്നു
കളമശ്ശേരി: വ്യവസായ മേഖലയിൽ മഴവെള്ളം ഒഴുകിപോകാൻ സ്ഥാപിച്ച പൊതുകാന വഴി വ്യാപകമായി മാലിന്യം ഒഴുക്കുന്നു. പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് സമീപം ജില്ലാ വ്യവസായ വിഭാഗം എടയാർ വ്യവസായ മേഖലയിൽ സ്ഥാപിച്ച കാനവഴിയാണ് വ്യാപകമായി മാലിന്യം ഒഴുക്കുന്നത്. ഇത് പെരിയാറിലേക്കാണ് ഒഴുകി എത്തുന്നത്.
സംഭവം ശ്രദ്ധയിൽ പെട്ട പരിസ്ഥിതി പ്രവർത്തകർ അറിയിച്ചതനുസരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാലിന്യത്തിന്റെ സാമ്പിൾ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്ന് പരിസ്ഥിതി പ്രവർത്തകർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എല്ല് സംസ്കരണ യൂണിറ്റുകളിൽ നിന്നുള്ള മാലിന്യമാണെന്ന് അവർ ആരോപിച്ചു.


