തട്ടിക്കൊണ്ടുപോകൽ; നാല് പ്രതികൾ പിടിയിൽ
text_fieldsആമോസ്,ആഷ്ലിൻ, അഫ്സൽ, റസൂൽ
കളമശ്ശേരി: ആലുവ സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാൻ ശ്രമിച്ച കേസിൽ നാലുപേരെ കളമശ്ശേരി പൊലീസ് പിടികൂടി. പള്ളുരുത്തി സ്വദേശികളായ ചങ്കുതറ വീട്ടിൽ സി.എ. ആമോസ്, ബാവക്കാട് വീട്ടിൽ ആഷ്ലിൻ ജോസഫ് (28), മുണ്ടക്കൽ വീട്ടിൽ എം.ബി. റസൂൽ (51), മംഗലത്തുപറമ്പിൽ വീട്ടിൽ എ. അഫ്സൽ (38) എന്നിവരെയാണ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി 10.45ന് പ്രീമിയർ ജങ്ഷന് സമീപത്തുനിന്ന് ആലുവ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 1,50,000 ആവശ്യപ്പെട്ട് ദേഹോപദ്രവമേൽപിച്ച കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കളമശ്ശേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ.ടി. അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എ.എസ്.ഐ അഷ്റഫ്, ഓഫിസർമാരായ മുഹമ്മദ് ഇസഹാഖ്, ജിജോ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.