
ഇടതുസ്ഥാനാർഥി പി. രാജീവിനെ അപകീർത്തിപ്പെടുത്തുന്ന നോട്ടീസ്: ഏലൂരിലും കളമശ്ശേരിയിലും 31 പേർക്കെതിരെ കേസ്
text_fieldsകളമശ്ശേരി (എറണാകുളം): ഇടതുസ്ഥാനാർഥി പി. രാജീവിനെ അപകീർത്തിപ്പെടുത്തുന്ന നോട്ടീസ് പ്രചരിപ്പിച്ചതായ പരാതിയിൽ പൊലീസ് കേസെടുത്തു. ഏലൂരിൽ 29 പേർക്കെതിരെയും കളമശ്ശേരിയിൽ രണ്ടുപേർക്കെതിരെയുമാണ് കേസെടുത്തത്. സി.പി.എം ഏലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ പരാതിയിലാണ് ഏലൂരിലെ കേസ്.
എന്നാൽ, കളമശ്ശേരി കൂനംതൈ അന്തുമുക്കിൽ നോട്ടീസ് വിതരണം നടത്തിവന്നവരെ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞുനിർത്തി പൊലീസിന് കൈമാറിയതിനെത്തുടർന്നാണ് കേസ്. പ്രിൻററുടെയോ പബ്ലിഷറുടെയോ പേരില്ലാതെ പത്രത്തിെൻറ വലുപ്പത്തിൽ പി. രാജീവിനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്നതിനും അവഹേളിക്കുന്നതിനുമായി ഇറക്കിയതാണെന്നാണ് ആരോപണം.
നാലുപേജ് വരുന്നതാണ് നോട്ടീസുകൾ. എന്നാൽ, നോട്ടീസ് വിതരണത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.