അന്തർസംസ്ഥാനക്കാർ താമസിക്കുന്ന ജീർണിച്ച കെട്ടിടം നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു
text_fieldsസൗത്ത് കളമശ്ശേരിയിൽ റെയിൽവേ ലൈനിന് സമീപം ജീർണിച്ച ഇരുനില കെട്ടിടം
കളമശ്ശേരി: റെയിൽവേയ്ക്ക് സമീപം അന്തർ സംസ്ഥാനക്കാർ താമസിക്കുന്ന ജീർണ്ണിച്ച കെട്ടിടം നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. സൗത്ത് കളമശ്ശേരിയിൽ നഗരസഭ 37-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് നാട്ടുകാരിലും പൊതുപ്രവർത്തകരിലും ആശങ്ക ഉയർത്തുന്നത്. ഇരുനിലകളിലുമായി നിരവധി അന്തർ സംസ്ഥാനക്കാരാണ് താമസിച്ചുവരുന്നത്.
അറ്റകുറ്റപ്പണികൾ നടത്താതെ ജീർണ്ണിച്ച നിലയിലാണ് കെട്ടിടം. കെട്ടിടത്തിന്റെ ദുരാവസ്ഥ ഉടമയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി വാർഡ് കൗൺസിലർ റഫീഖ് മരയ്ക്കാർ പറഞ്ഞു.
എന്നാൽ തങ്ങൾ ആരേയും കെട്ടിടത്തിൽ താമസിപ്പിച്ചിട്ടില്ലായെന്നാണ് ഉടമ അറിയിച്ചതെന്നും കൗൺസിലർ പറഞ്ഞു. വർഷകാലത്ത് അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്നും ഉടൻ താമസക്കാരെ മാറ്റിപ്പാർപ്പിക്കണമെന്ന് പൊലീസിനോടും, ദുരന്ത നിവാരണഅതോരിറ്റിയോടും നാട്ടുകാരും പൊതുപ്രവർത്തകരും ആവശ്യപ്പെടുന്നു.